Your Image Description Your Image Description
Your Image Alt Text

നടുപ്പുണ്ണിയിൽ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വില്ലൂന്നി സ്വദേശി കന്ദസ്വാമി (77) അറസ്റ്റിലായി. കുട്ടിയുടെ നിലവിളി കേട്ട് രക്ഷിതാക്കൾ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ ഉറങ്ങിക്കിടന്നിരുന്ന സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ പ്രതിക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ രക്ഷിതാക്കൾ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടിയെ കൂടുതൽ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *