Your Image Description Your Image Description

ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബി.ജെ.പി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസില്‍ ചേർന്നു. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്‍റ് അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍ പാര്‍ട്ടി വിട്ടത്.

 

രാവിലെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച അദ്ദേഹം ഉച്ചയോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ 25-ൽ 15 സീറ്റുകളിലേക്കും ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.

തനിക്ക് സീറ്റ് നിഷേധിച്ചതിൽ വിമർശനവുമായി നേരത്തെ അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്താണ് താൻ ചെയ്ത കുറ്റമെന്നും പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. മറ്റെന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *