Your Image Description Your Image Description
Your Image Alt Text

കേരളം രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് പരിഗണനയോ മുൻഗണനയോ നൽകില്ല എന്ന് പറയുണ്ടെകിൽ അത് സത്യം ആണ്. . . അവര് പറയുന്ന വാക്കിനെ പോലും മാറികില്ല എന്നത് നൂറു ശതമാനം സത്യം ആണ്. . . പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിൽ. . . . ഇപ്പോൾ ബിജെപിയിലേക്ക് പോയ പദ്മജ വേണുഗോപാൽ അടക്കം പറഞ്ഞിട്ടുണ്ട് കോൺഗ്രസ്സ് പാർട്ടിയിൽ സ്ത്രീകൾക്ക് എന്ത് വിലയാണ് കല്പിക്കുന്നത് എന്നത്. . . ഒരു സ്ഥാനമാനങ്ങളും അവൾക്ക് കല്പിച്ച് കൊടുക്കാറുമില്ല. . . ഇതെല്ലം കൊണ്ട് തന്നെ കോൺഗ്രസ് ദേശിയ വ്യക്താവായ ക്ഷമ മുഹമ്മദ് പറഞ്ഞതിൽ എന്ത് തെറ്റാണു ഉള്ളത്. . . . .? കോൺഗ്രസ്സുകാർ ഒന്ന് ഇരുത്തി ചിന്തിക്കേണ്ട ഒന്ന് തന്നെയാണ് അത്. . . . . അവർ ചോദിച്ച ചോദ്യം ഇത്രയുമേ ഉള്ളു, , , , , സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെ എന്നത് എന്തുകൊണ്ട്. . . ഇങ്ങനെ ഒരു വിമർശനം മുന്നോട്ട് വെച്ചത് നമ്മുടെ കെ പി സി സി പ്രസിഡന്റ് ആയ സുധാകരാജിക്ക് ഒട്ടും പിടിച്ചില്ല. . . .സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വിമർശനം ഉയർത്തിയ ഈ ചോദ്യത്തെ തള്ളികയായിരുന്നു . ഷമ മുഹമ്മദ് പാർട്ടിയിലെ ആരുമല്ലെന്നുമാണ് സുധാകരൻ പ്രതികരിച്ചത്. . . .. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും ഷമ മുഹമ്മദിന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം.

‘അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ല’, എന്നായിരുന്നു സുധാകരന്റെ മറുപടി. ഇപ്പോൾ കണ്ണൂരിൽ സ്ഥാനര്തികൂടെ ആയി കഴിഞ്ഞപ്പോൾ സുധാകരന് അഹങ്കാരം കുറച്ചൊന്നുമല്ല ഉള്ളത്. . . .താൻ കണ്ണൂരിൽ വീണ്ടും വിജയിക്കും എംപി ആകും രണ്ടു സ്ഥാനങ്ങൾ ഒറ്റയടിക്ക് വഹിക്കും എന്നുള്ള വ്യാമോഹങ്ങളും മനസിൽ ഉണ്ടെന്നുള്ളത് വ്യക്തമാണ്. . . . അതേസമയം ഷമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്, ഷമ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വനിതകള്‍ക്ക് അർഹിച്ച പ്രാധാന്യം കൊടുക്കാന്‍ സാധിച്ചില്ല. അക്കാര്യം ശ്രദ്ധിക്കണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. അക്കാര്യം പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കൂടുതല്‍ സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കണമായിരുന്നു. സോഷ്യല്‍ ബാലന്‍സൊക്കെ നോക്കി വന്നപ്പോള്‍ അതിന് സാധിച്ചില്ല. അക്കാര്യത്തില്‍ വിഷമമുണ്ട്’ സതീശന്‍ പറഞ്ഞു

കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചുകൊണ്ട് ഷമ മുഹമ്മദ് രംഗത്ത് വന്നത്. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് പരി​ഗണന നൽകിയില്ല. മൂന്ന് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമായിരുന്നു. ഇടതുപക്ഷം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മൂന്ന് സീറ്റ് നല്‍കിയതായും ഷമ ചൂണ്ടിക്കാട്ടി.

സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ പാർട്ടി പാലിച്ചില്ല. കേരളത്തിൽ 51% സ്ത്രീകളാണ്. മറ്റു പാർട്ടികളിൽ സ്ത്രീ സ്ഥാനാർഥികൾ അധികമുണ്ട്. കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാത്തതെന്തുകൊണ്ടാണ്. പാലക്കാട് നിന്നുള്ള എം എല്‍എ യെയാണ് വടകരയില്‍ പാർട്ടി സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഒരു മികച്ച സ്ഥാനാര്‍ഥിയാണ്. പക്ഷേ അദ്ദേഹം ഒരു സിറ്റിങ് എംഎല്‍എയാണ്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ തുറന്ന് പറഞ്ഞു.

കോണ്‍ഗ്രസ് പാർട്ടിയില്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അവരെയാണ് പാർട്ടി മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടത്. സത്രീകളെ ഒഴിവാക്കി ഒരു പാർട്ടിക്കും മുന്നോട്ട് പോകാനാവില്ല. സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ നിന്നുകഴിഞ്ഞാല്‍ അവരെ തോല്‍പ്പിക്കുകയും ചെയ്യരുത്. നല്ല മണ്ഡലങ്ങളില്‍ തന്നെ സീറ്റ് നല്‍കണം. കഴിവുള്ള സ്ത്രീകളെയും പാര്‍ടി മുന്നോട്ട് കൊണ്ടുവരണ്ടേയെന്നും ഷമ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *