Your Image Description Your Image Description
Your Image Alt Text

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്‌ വിശ്വസിച്ച്‌ ഭൂരിഭാഗം യുഡിഎഫ്‌ സ്ഥാനാർഥികളെയും കഴിഞ്ഞതവണ വിജയിപ്പിച്ച മലയാളികൾ നിരാശരായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതിന് കാരണമുണ്ട് ..
കഴിഞ്ഞ അഞ്ചുവർഷം രാജ്യം ഒരുപാട്‌ പ്രതിസന്ധികൾ നേരിട്ടു. മതനിരപേക്ഷതയും ഭരണഘടനയും വെല്ലുവിളിക്കപ്പെട്ടു. ഇതുപോലുള്ള അവസരങ്ങളിലെല്ലാം കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നുകേൾക്കാറുണ്ട്‌. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം അത്‌ ദുർബലമായി. 18 എംപിമാരും നിശ്ശബ്ദത പാലിച്ചു. നാടിനൊപ്പം നിൽക്കാത്തവരെയാണ്‌ തെരഞ്ഞെടുത്തയച്ചതെന്ന ദുഃഖഭാരം ജനങ്ങൾക്കുണ്ട്‌. 18 യുഡിഎഫ്‌ എംപിമാരും കേരളത്തിനുവേണ്ടിയല്ല പ്രവർത്തിച്ചത്‌. അപ്പോൾ കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്തവർ ഇനി ആലോചിക്കണം ഈ എം പി മാർ

കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്‌ വന്യജീവി ആക്രമണം. അത്‌ തടയാനുള്ള നടപടികളാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. . ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടാകുന്നത്‌ വയനാട്ടിനു വേണ്ടി അവിടത്തെ എംപിയായ രാഹുൽഗാന്ധി പാർലമെന്റിൽ കേരളത്തിനുവേണ്ടി മിണ്ടിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

വേണമെങ്കിൽ ഞാൻ ബി ജെ പി ആകുമെന്ന് പറയുന്ന ഒരു കെ പി സി സി പ്രസിഡന്റ് കേരളത്തിലുണ്ട്. മുദ്രിന്ന കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി ജെ പിയിലേക്ക് പോകുന്നു. ഈ കോൺഗ്രസിന്റെ അവസ്ഥ എങ്ങോട്ടാണെന്ന് ചോദിക്കുന്നു പിണറായി വിജയൻ

Leave a Reply

Your email address will not be published. Required fields are marked *