Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​വ​രു​ന്ന സ​മ​രം ക​ടു​പ്പി​ക്കാ​ൻ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ തു​ട​രു​ന്ന ക​ർ​ഷ​ക​ർ ഇ​ന്ന് നാ​ലു മ​ണി​ക്കൂ​ർ ട്രെ​യി​ൻ ത​ട​യും. രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ നാലു മണിക്കൂർ റെയിൽപ്പാതകൾ ഉപരോധിക്കാനാണ് ആഹ്വാനം. മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് ട്രെ​യി​ൻ തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​രോ​ട് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് എ​ത്താ​ൻ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിലാണ് ​സമരം നടക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച(നോൺ പൊളിറ്റിക്കൽ)യുടെ നേതൃത്വത്തിൽ ഫെബ്രുവരി 13നാണ് പഞ്ചാബിൽനിന്നും ദില്ലി ചലോ മാർച്ച് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *