Your Image Description Your Image Description
Your Image Alt Text

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി വി ശ്രീനിജിൻ എം എൽ എ നിർവഹിച്ചു.

 

പഞ്ചായത്തിലെ വെങ്കിട കുരിശുപള്ളി കവല, വെട്ടിക്കൽക്കുടി കവല, കുഴിയറ, കുപ്പേത്താഴം, ചെമ്മനാട് അമ്പലത്തിന് സമീപം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് പി യാക്കോബ്, സിന്ധു കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബേബി വർഗീസ്, പഞ്ചായത്തംഗങ്ങളായ ബിന്ദു മനോഹരൻ, ഷൈനി ജോയി, മുൻ അംഗം കെ എ ജോസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *