Your Image Description Your Image Description
Your Image Alt Text

മാസനഗുഡി വഴി ഊട്ടിക്ക് പോയവരെക്കാൾ കൂടുതൽ ഇപ്പോൾ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോയവരാകും കൂടുതലും.. . അല്ലെ ? കൊങ്ങികൾ ഇതല്ല ഇതിനപ്പുറവും അനുഭവിക്കണം… കാരണം ആ പാർട്ടിയിൽ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ട് മികവ് പുലർത്തുന്നവരെ കറിവേപ്പില പോലെയാണ് എടുത്തു കളയുന്നത്. . . എന്തിന് തങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്ന് ചോദ്യത്തിന് കൈ മലർത്തികാണിക്കും ഇക്കൂട്ടർ . . . ഇപ്പോൾ പദ്മജ എന്താണോ പറയാൻ ഉദ്ദേശിച്ചത് അതാണ് സംഭവം. . . കൈയൂക്കുള്ളവൻ കാര്യക്കാരൻ ആകുമെന്ന് കേട്ടിട്ടില്ലേ അതേപോലെയാണ് കോൺഗ്രസിന്റെ അവസ്ഥ.. . കെപിസിസി മുൻ എക്‌സിക്യൂട്ടീവംഗവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി മുൻ പ്രസിഡന്റുമായ മമ്പറം ദിവാകരൻ എന്ന വ്യക്തിയെ കോൺഗ്രസുകാർക്ക് ഓർമയുണ്ടോ? കാരണം പോലും വ്യക്തമാക്കാതെ നിങ്ങൾ കറിവേപ്പിലയാക്കിയ ഒരു മനുഷ്യൻ. . . ഇദ്ദേഹത്തെ പുറത്താകാൻ ഉള്ള ചരടുവലി മുഴുവൻ നടത്തിയത് കെ പി സി സി പ്രസിഡണ്ട് ആണെന്ന് പറഞ്ഞാൽ ആരെക്കിലും വിശ്വസിക്കുമോ. . ? എന്നാൽ അതാണ് സത്യം. . . സുധാകരന്റെ മറ്റൊരു മുഖമാണ് ഇവിടെ അഴിഞ്ഞ് വീഴുന്നത് . . . . സുധാകരനെ കണ്ണൂർ ഡിസിസി പ്രസിഡന്റാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ദിവാകരൻ. . . എന്നാൽ അതേ സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോഴാണ്‌ മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയത്‌.. . . . കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയിട്ട്‌ രണ്ടു വർഷവും മൂന്നു മാസവുമായി. . . കാരണം ഇപ്പോഴും വ്യക്തമല്ല. . . . ഒരു നോട്ടീസുപോലും നൽകിയിട്ടില്ല . . .

എന്തയാലും മമ്പറം ദിവാകാരൻ ഇപ്പോൾ കണ്ണൂര്‍ ലോക്‌സസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ. സുധാകരനെ നേരിടാന്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇതിപ്പോൾ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. . . . . മുന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനാണ് കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് തുറന്നു പ്രഖ്യാപിച്ചത്. ഇടത്,ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി താന്‍ മത്‌സരിക്കുമെന്നാണ് മമ്പറം ദിവാകരന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ദിവാകരനെ അനുനയിപ്പിക്കാന്‍ ഡി.സി.സി നേതൃത്വം രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്. മമ്പറം ദിവാകരന്റെ സസ്‌പെന്‍ഷന്‍ ഒഴിവാക്കി പാര്‍ട്ടിയിലേക്ക് വീണ്ടും തിരിച്ചെടുക്കാനുളള നീക്കമാണ് ഡി.സി.സിയിലെ ചില നേതാക്കള്‍ നടത്തുന്നത്.കണ്ണൂരിലെത്തുന്ന കെ.സുധാകരനുമായി മമ്പറം ദിവാകരനെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ക്ഷണിക്കാനും എതിര്‍പ്പിന്റെ മുനയൊടിക്കാനും നീക്കം നടത്തുന്നുണ്ട്. അപ്പോൾ നിങ്ങൾ കോൺഗ്രസുകാർക്ക് പേടിയുണ്ട് അല്ലെ. . .? ഇങ്ങനെ ഒരു തുറന്ന മത്സരം അവിടെ നടന്നാൽ ഷീണം സുധാകരന് തന്നെ ആയിരിക്കും. . . എന്തായാലും നാണക്കേട് തന്നെ. . . .

ദിവാകരനു പുറമേ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥും മത്‌സരിക്കുന്നുണ്ട്. ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തിയാല്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ എം.വി ജയരാജന്‍ ജയിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാംപുകളിലുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു മമ്പറം ദിവാകരന്‍.

2021ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയര്‍മാനായിരുന്ന മമ്പറം ദിവാകരന്‍ ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ തകര്‍പ്പന്‍ വിജയം നേടി.

ഒരുകാലത്ത് കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്പറം ദിവാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ എതിര്‍പക്ഷക്കാരനാണ്. മമ്പറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.

ഇതിന് മറുപടിയുമായി ദിവാകരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്പറം ദിവാകരന്‍ നല്‍കിയ മറുപടി.മമ്പറം ദിവാകരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു പ്രശ്‌നം പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഡി.സി.സി രഹസ്യചര്‍ച്ചകള്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *