Your Image Description Your Image Description

തി­​രു­​വ­​ന­​ന്ത­​പു​രം: പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ ആ­​വ­​ശ്യ­​മെ­​ങ്കി​ല്‍ സി­​ബി­​ഐ അ­​ന്വേ­​ഷ­​ണം ന­​ട­​ത്താ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി ഉ­​റ­​പ്പു­​ന​ല്‍­​കി­​യെ­​ന്ന് അ­​ച്ഛ​ന്‍ ജ­​യ­​പ്ര­​കാ​ശ്. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഉ­​റ­​പ്പി​ല്‍ വി­​ശ്വ­​സി­​ക്കു­​ന്നെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കോളേജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം നടക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.  അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് പങ്ക് ഉണ്ട്, അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ജയപ്രകാശ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും വ്യക്തമാക്കി.സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി.

ഡീ​നും അ­​ക്ഷ​യും അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍­​ക്കെ­​തി​രേ കൊ­​ല­​ക്കു­​റ്റം ചു­​മ­​ത്ത­​ണ­​മെ​ന്നും അ­​ദ്ദേ­​ഹം ആ­​വ­​ശ്യ­­​പ്പെ​ട്ടു. സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ എപ്പോൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്ഐക്ക് എതിരായ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല.കേസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാൽ മതി. ഒരു പാർട്ടി ഒഴിച്ച് ബാക്കി എല്ലാം പാർട്ടികളും സപ്പോർട്ട് നൽകിയിരുന്നു. യൂത്ത് കോൺഗ്രസും കെഎസ്‌യുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോൾ ആണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണെന്നും ജയപ്രകാശ് വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *