Your Image Description Your Image Description
Your Image Alt Text

പത്മജ ബിജെപിയിൽ ചേർന്നത് സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ സൂപ്പർ പാരയായി. വേലിയേൽ കിടന്ന പാമ്പിനെയാണ് സുരേഷ് ഗോപി എടുത്ത് തോളത്തിട്ടത് . പത്മജയ്ക്ക് ബിജെപിയിലേയ്ക്ക് വഴിയൊരുക്കിയത് സുരേഷ് ഗോപിയാണ് .

സുരേഷ് ഗോപി പണ്ട് കെ കരുണാകരന്റെ വാലെ പിടിച്ചു നടക്കുമ്പോൾ മുതൽ പദ്മജയുമായി അടുപ്പമുണ്ട് . രണ്ട് രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ പോലും ഇരുവരും സൗഹൃദം സൂകഷിക്കുമായിരുന്നു . അങ്ങനെയാണ് സുരേഷ് ഗോപി പത്മജയ്ക്ക് ബിജെപിയിലേക്കുള്ള പലമായത് .

പത്മജ ബിജെപിയിലെത്തിച്ചത് തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് വിജയിക്കാനൊരു സഹായത്തിനായിരുന്നു. അത് കൃത്യമായി മണത്തറിഞ്ഞ കോൺഗ്രസ്സ് പ്രത്യേകിച്ച് സതീശനും കെ സി വേണു ഗോപാലും സുരേഷ് ഗോപിയ്ക്കിട്ട് പണി കൊടുക്കുകയായിരുന്നു .

പത്മജയെ ഇറക്കി കളിയ്ക്കാനുള്ള ബിജെപിയുടെ തീരുമാനം പൊളിച്ചടുക്കാനാണ് കെ മുരളീധരനെ മണ്ഡലം മാറ്റി തൃശൂരിൽ പ്രഖ്യാപിച്ചത് . ഈ തീരുമാനം കേട്ടപ്പോൾ രണ്ടു കൈയും നീട്ടിയാണ് മുരളീധരൻ സ്വീകരിച്ചത് .

പത്മജയ്ക്കും സുരേഷ് ഗോപിക്കും ചുട്ട മറുപടി കൊടുക്കാൻ മുരളിയെക്കൊണ്ടേ പറ്റൂ . പാർട്ടി ആവശ്യപ്പെട്ടാൽ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നാണ് പത്മജ പറഞ്ഞത് . പ്രചാരണത്തിന് ഇറങ്ങുകയല്ല , വേണ്ടി വന്നാൽ മുരളിയ്ക്കെതിരെ മത്സരിക്കുമെന്ന് പറയണം .

പിന്നെ പാർട്ടി ആവശ്യപ്പെട്ടാലല്ല പ്രചാരണത്തിന് ഇറങ്ങേണ്ടത് , സ്വമേധയാ ഇറങ്ങണം . അതാണ് ഒരു പാർട്ടി പ്രവർത്തകയുടെ കടമ . പാർട്ടി പറയുന്നതുവരെ നോക്കി നിൽക്കരുത് പത്മജേ , പക്ഷെ , പത്മജ കൂടെ കൂടിയത് ഒരു ദുരന്തമാണ് സുരേഷ് ഗോപിക്ക് , പറയാതിരിക്കാൻ നിവർത്തിയില്ല .

പത്മജ കൂടെ കൂടിയതുകൊണ്ട് മാത്രം സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകും . ഇല്ലെങ്കിൽ രണ്ടാം സ്ഥാനത്തെങ്കിലും വന്നേനെ . സുരേഷ് ഗോപിക്ക് കണ്ടകശനിയാണെന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞത് എത്ര ശരിയാണ് .

കണ്ടക ശനി കൊണ്ടേ പോകൂ , വിനാശകാലേ വിപരീത ബുദ്ധി , വല്ല കാര്യവുമുണ്ടായിരുന്നോ സുരേഷ് ഗോപിക്ക് , ഈ കുരിശിനെയൊക്കെ എടുത്ത് തോളെ വയ്ക്കുമ്പോൾ വരാൻ പോകുന്ന അപകടം മണത്തറിയണമായിരുന്നു .

അതെങ്ങനാ , ആരും അറിയാതെ അങ്ങ് കേന്ദ്രത്തിൽ കൊണ്ടാക്കിയതല്ലേ , അനുഭവിച്ചോ , ബിജെപി സംസ്ഥാന നേതൃത്വം അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഈ അപകടം ഉണ്ടാവുകയില്ലായിരുന്നു . സുരേഷ് ഗോപിയോട് ഒന്നേ പറയുവാനുള്ളു , പാർട്ടി സംസ്ഥാന നേതൃത്വമായി വിധേയപ്പെട്ട് പോവുക . ഇല്ലെങ്കിൽ ഇങ്ങനെയൊക്കെയിരിക്കും .

പിന്നെ , കോൺഗ്രസിൽ ആരും സഹായിച്ചില്ലെന്നും ഓരോകാര്യത്തിനും കാലുപിടിക്കേണ്ട അവസ്ഥയായിരുന്നുവെന്നും പത്മജ പറയുന്നത് വികൃതമായ മുഖം വെളുപ്പിക്കാനാണ് , അത്രയ്ക്കൊന്നും പറയാൻ പത്മജയ്ക്കെന്ത് യോഗ്യതയെന്ന് ആദ്യം മനസ്സിരുത്തി ആലോചിച്ചു നോക്ക് .

കെപിസിസി പ്രസിഡന്റിന് മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും അച്ഛൻ സഹായിച്ചവരിൽ നിന്നാണ് ഏറ്റവുമധികം ഉപദ്രവം നേരിടേണ്ടിവന്നതെന്നും ഇനിയൊരു മടക്കമില്ലെന്നുമാണ് പത്മജ പറഞ്ഞത്. അല്ല മടങ്ങി ചെന്നാൽ മതി രണ്ടു കൈയും നീട്ടി സ്വീകരിക്കും , നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ ?

നിങ്ങളെക്കുറിച്ച് ഒരു കോൺഗ്രസ്സുകാരനും ഓർക്കുക പോലുമില്ല , പുകഞ്ഞ കൊള്ളി പുറത്തുതന്നെയാണ്, പിന്നെ നിങ്ങളുടെ ഗതിയെന്തായിരിക്കുമെന്ന് കണ്ടറിയണം .

Leave a Reply

Your email address will not be published. Required fields are marked *