Your Image Description Your Image Description
Your Image Alt Text

കിങ്ങിണിക്കുട്ടന്റെ ആരും കേൾക്കാത്ത ചതികളുടെ കഥ പറയാൻ ആണെകിൽ ഏറെയാണുള്ളത്. . . ആദ്യം സ്വന്തം അച്ഛനെ തന്നെ തള്ളിപറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്ക് കൊടികുത്തി അരങ്ങ് തകർത്തത്. . . ധാ ഇപ്പോൾ അനിയത്തിയെയും തള്ളിപറഞ്ഞിരിക്കുന്നു. . . പത്മജ എന്നൊരു സഹോദരി തനിക്കില്ലന്നാണ് ചുരളീധരൻ പറയുന്നത്. . . സഹോദരി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേ്ക്ക് പോയതിലുളള അരിശമാണ് തള്ളിപ്പറയലിനും കാരണം എന്ന് നമ്മൾക്ക് അറിയാം. . എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ അന്ന് മുതൽ മുരളീധരനും പദ്മജയും അടി കൂടാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. . . ഒരേ പാർട്ടിയിൽ ആണെകിലും ഇരുവരും കണ്ണെടുതാൽ കണ്ടുകൂടാത്ത വ്യക്തികളെ പോലെ ആയിരുന്നു പെരുമാറികൊണ്ട് ഇരുന്നത്. . . സ്വന്തം അച്ഛന് പോലും ഒരു സമാധാനവും കൊടുത്തിരുന്നില്ല ഈ രണ്ടു മക്കൾ. . . ഇപ്പോൾ മകൾ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്ന സ്വന്തം അച്ഛന്റെ പേര് പോലും കളങ്കപെടുത്തിയിരിക്കുന്നു. . . ഇതേപോലെ അതേ മുരളീധരന്‍ പണ്ട് കരുണാകരന്‍ ഇനിമുതല്‍ എന്റെ അച്ഛനല്ലന്നും പ്രഖ്യാപിച്ചിരുന്നു. അച്ഛന്‍ കോണ്‍ഗ്രസിലേയ്‌ക്ക് തിരിച്ചു പോയതിലുള്ള കലിയായിയിരുന്നു അന്ന് ആ വിടുവാടിത്തം പറയിപ്പിച്ചത്. സോണിയയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും ആക്ഷേപിച്ച് സുഖം കണ്ടിരുന്ന കാലമായിരുന്നു കേരള രാഷ്ട്്ട്രീയത്തിലെ കിങ്ങിണിക്കുട്ടന്‍.

കെ മുരളീധരന്‍ എന്ന ചതിയന്റെ തനിരൂപം കണ്ടത് ചാരക്കേസിലാണ്. കെ കരുണാകരനെ പറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഡാലോചനയായിരുന്നു ചാരക്കേസ് എന്ന് കരുതുന്നവരാണ് ഏറെയും. കെ കരുണാകരനേയും ഞങ്ങളുടെ കുടുംബത്തേയും തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ചാരക്കേസെന്നും സജീവ രാഷ്‌ട്രീയത്തിലെ 5 കോണ്‍ഗ്രസ് നേതാക്കളാണ് പിന്നിലന്നും പത്മജ വേണു ഗോപാല്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. കെ കരുണാകരനെ അട്ടിമറിക്കാന്‍ കെപിസിസി സെക്രട്ടറി എം എ ഷാനവാസിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയന്നും ഉമ്മന്‍ചാണ്ടിക്കൊപ്പം താനും അതില്‍ പങ്കെടുത്തിരുന്നതായി ചെറിയാന്‍ ഫിലിപ്പും വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യത്തില്‍ തികച്ചും പൃതുശൂന്യത്വവും ചതിയും ആയിരുന്നു മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നതിന് ഉദാഹരണമാണ് കുറ്റ വികുക്തനായ നമ്പി നാരായണന് തിരുവനന്തപുരത്ത് നടന്ന സ്വീകരണ ചടങ്ങ്. തുടക്കം മുതല്‍ ചാരക്കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടെടുത്ത് കര്‍മ്മവേദി എന്ന സംഘടനയാണ് സ്വീകരണം ഒരുക്കിയത്. ജി മാധവന്‍ നായര്‍, കെ മുരളീധരന്‍, കൊടിയേരി ബാലകൃഷ്്ണന്‍, ഒ രാജഗോപാല്‍, സി കെ നാണു, കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, ചെറിയാന്‍ ഫിലിപ്പ്. സഖറിയ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന പരിപാടി.
പക്ഷേ കെ മുരളീധരന്‍ പങ്കെടുത്തില്ല. കാരണം കര്‍മ്മവേദി പ്രസിഡന്റ് പാലോട് സന്തോഷ് വിശദീകരിക്കുന്നതിങ്ങനെ.

‘നമ്പി നാരായണന് സ്വീകരണം നല്‍കുന്ന പരിപാടിയുടെ അന്തിമ രൂപം നല്‍കിയത് മുരളീധരന്റെ സാന്നിധ്യത്തിലാണ്. തലേന്നും പരിപാടിയെക്കുറിച്ച് തിരക്കി. പക്ഷേ പരിപാടിയില്‍ എത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തുമില്ല. ഉമ്മന്‍ചാണ്ടിയാണ് അന്ന് ഭരിക്കുന്നത്. സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനം വരുമെന്ന് അറിമായിരുന്നതിനാല്‍ ബോധപൂര്‍വം വിട്ടു നിന്നതാകാം. മരിച്ചു പോയ അച്ഛനേക്കാള്‍ ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസില്‍ തനിക്കാവശ്യം എന്ന ബോധ്യം മുരളീധരന് ഉണ്ടായി.’

ഇതാണ് സെറിക്കുമുള്ള പിതൃസൂന്യത. . . കിങ്ങിണികുട്ടന്റെ ചതിയുടെ കഥകൾ ഇനിയും പറയാനും പുറത്ത് വരാനും കിടക്കുന്നതെ ഉള്ളു . .. . .

Leave a Reply

Your email address will not be published. Required fields are marked *