Your Image Description Your Image Description

തിരുവനന്തപുരം: കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്‌തുകൊണ്ട് കെ കരുണാകരന്റെ ചിത്രം വെച്ചുകൊണ്ടുള്ള പോസ്റ്റർ സ്ഥാപിച്ച് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രം വച്ചത്. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബി.ജെ.പിയിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്

അതേസമയം, ബോര്‍ഡ് സ്ഥാപിച്ചതിനെരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പത്മജ പാര്‍ട്ടിയോടുള്ള ശക്തമായ വിയോജിപ്പ് അറിയിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോൺഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും
പാർട്ടിയിലെ അവഗണനയാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും പത്മജ പറഞ്ഞിരുന്നു. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന്. മോദി കരുത്തനായ നേതാവ് ആണെന്നും അദ്ദേഹത്തിന്റെ കഴിവും നേതൃത്വ മികവുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പത്മജ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *