Your Image Description Your Image Description
Your Image Alt Text

ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. 12 മാസവും 354 ലോ 355 ദിവസങ്ങൾ ഉള്ളതും ചന്ദ്രനെ
അടിസ്ഥാനമാക്കിയുള്ളതുമായ കലണ്ടറാണ് ഇസ്‌ലാമിക് കലണ്ടർ അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടുന്നു. എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും 10 അല്ലെങ്കിൽ11
ദിവസം കുറവായിരിക്കും. മാസത്തിൽ പരമാവധി 30 ദിവസങ്ങൾ, ചില മാസങ്ങളിൽ 29 ദിവസങ്ങൾ മാത്രമേ
ഉണ്ടാകൂ. ഓരോ മാസത്തിലും ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ് ദിവസങ്ങൾ തീരുമാനിക്കുന്നത്. ഇസ്‌ലാമിക് കലണ്ടറിനെ ‘ഹിജ്റ കലണ്ടർ’ എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം ആരംഭിക്കുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് യാത്ര പോയ വർഷത്തെ അടിസ്ഥാനമാക്കിയാണ്.

പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും
ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ
നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു  ഏറ്റവും പവിത്രമാക്കിയ മാസമാണ്
റമദാൻ.

Leave a Reply

Your email address will not be published. Required fields are marked *