Your Image Description Your Image Description
Your Image Alt Text

അമേരിക്ക : യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിര്‍മിക്കാനൊരുങ്ങി അമേരിക്ക. കൂടുതൽ ഔദ്യോഗിക വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. ആറ് മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ – പലസ്തീന്‍ സംഘർഷം മൂലം ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്.
ഗാസയിലേക്ക് സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎന്‍ ഏജന്‍സികളെ ഇസ്രയേല്‍ സൈന്യം തടയുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം.

വരാനിരിക്കുന്ന സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്റ് ജോ ബൈഡന്‍ നടത്തുമെന്നാണ് അന്താരാഷ്ട്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പുറത്ത്‌വന്നിരുന്നു.30,800 പലസ്തീന്‍കാരാണ് ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 72,198 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *