Your Image Description Your Image Description
Your Image Alt Text

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ ഉറ്റ സുഹൃത് എന്ന് പറയുമ്പോളൊക്കെ സുധാകരൻ അത് ഖണ്ഡിക്കുമായിരുന്നു എന്നിട്ടു പറയും തൻ അവിടെ ചികിത്സക്ക് പോയതാണെന്ന്. എന്നാൽ ശരിക്കും സുധാകരൻ മോൻസോൺറീ ഉറ്റ സുജൃത് എന്നതിലുപരി തട്ടിപ്പിലെ ‘പാർട്‌ണർ’ ആണെന് തെളിയിച്ചത് ക്രൈം ബ്രാഞ്ച് അന്വേഷണമാണ് . ഇനി അറിയേണ്ടത് കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ തന്നെയാകുമോ കോൺഗ്രസിന്റെ സ്ഥാനാർഥി എന്നതാണ്. പ്രചാരണത്തിനായി കേസും കുറ്റപത്രവും പരിഗണിക്കുന്നത് തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെ കോടതിയെ കൊണ്ട് മാറ്റി വയ്ക്കാൻ ഇനിയെന്ത് പോംവഴി എന്നാലോചിക്കുകയാണ് സുധാകരനും കൂട്ടരും

പുരാവസ്‌തുതട്ടിപ്പ് വഞ്ചനാകേസിൽ ക്രൈംബ്രാഞ്ച്‌ സമർപ്പിച്ച കോടതിയിൽ കുറ്റപത്രം ഹൈക്കോടതിയിൽ ചെന്ന് എടുത്തു കളയുമെന്നാണ് ഡൽഹിയിൽ നിന്നും സുധാകരൻ പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകട്ടെ. പക്ഷെ ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെയും തട്ടിപ്പിൽ സുധാകരന്റെ പങ്കാളിത്തത്തിന്റെയും നേർസാക്ഷ്യമാണ്‌ ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്ന തെളിവുകൾ അക്കമിട്ടു നിറത്തികൊണ്ടുള്ള കുറ്റപത്രം. .2018 മുതൽ സുധാകരൻ മോൻസൺ മാവുങ്കലുമായി അടുത്തബന്ധം പുലർത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത് .ആ കുറ്റപത്രത്തിലെ വരികൾ ഇങ്ങനെ തുടരുന്നു. യൂത്ത്‌ കോൺഗ്രസ്‌ നേതാവും അനുയായിയുമായ എബിൻ മാത്യുവാണ്‌ മോൺസണെയും സുധാകരനെയും തമ്മിൽ പരിചയപ്പെടുത്തിയത്‌. കേസിൽ മൂന്നാംപ്രതിയാണ്‌ എബിൻ. ഉന്നതവ്യക്തിത്വങ്ങളുമായുള്ള ബന്ധം, തട്ടിപ്പ്‌ സുഗമമായി നടത്താനും കൂടുതൽപ്പേരെ കബളിപ്പിക്കാനും സഹായകരമാകുമെന്ന്‌ കണക്കുകൂട്ടിയാണ്‌ സുധാകരനുമായി മോൻസൺ ചങ്ങാത്തം സ്ഥാപിച്ചത്‌. പരിചയപ്പെട്ട്‌ അധികം കഴിയുംമുമ്പേ മോൻസന്റെ തട്ടിപ്പും രീതികളും സുധാകരൻ മനസ്സിലാക്കി.

തുടർന്നായിരുന്നു 25 ലക്ഷത്തിന്റെ ഇടപാടും അതിൽനിന്ന്‌ 10 ലക്ഷം കൈപ്പറ്റിയതും. ഇതിന്‌ ദൃക്‌സാക്ഷികളുണ്ടെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. വിദേശികൾക്ക്‌ പുരാവസ്‌തു വിറ്റവകയിൽ ബാങ്കിൽ കുടുങ്ങിയ മോൺസന്റെ 2.62 ലക്ഷം കോടി വിട്ടുകിട്ടാൻ സുധാകരൻ നൽകിയ ഉറപ്പിലാണ്‌ കേസിലെ പരാതിക്കാർ 25 ലക്ഷം മോൻസണ്‌ കൈമാറിയത്‌. ഇതിൽനിന്നാണ്‌ 10 ലക്ഷം സുധാകരന്‌ നൽകിയത്‌. മോൻസന്റെ വീട്ടിൽ സുധാകരൻ നിരവധിവട്ടം എത്തിയിരുന്നു. കെപിസിസി പ്രസിഡന്റായപ്പോൾ ഇന്ദിരഭവനിലെത്തി മോൻസൺ ആശംസയർപ്പിച്ചിരുന്നു.

ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചതോടെ സുധാകരന്റെ നീക്കങ്ങളെല്ലാം പാളി. സുധാകരൻ പറഞ്ഞതെല്ലാം കള്ളമാണെന്നും തെളിഞ്ഞു. മോൻസണിൽനിന്ന്‌ 10 ലക്ഷം വാങ്ങിയ ദിവസം കോൺഗ്രസ്‌ നേതാവ്‌ എം ഐ ഷാനവാസിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ്‌ ആദ്യം പറഞ്ഞത്‌. ഇത്‌ തെറ്റാണെന്ന്‌ തെളിഞ്ഞു. അതോടെ ആ ദിവസം മോൻസന്റെ വീട്ടിൽ പോയിരുന്നുവെന്ന്‌ സമ്മതിച്ചു. പരാതിക്കാരനായ അനൂപ്‌ മുഹമ്മദിനെ കണ്ടിട്ടില്ലെന്ന വാദവും ചിത്രങ്ങൾ പുറത്തുവന്നതോടെ പൊളിഞ്ഞു.

മോൻസണുമായുള്ള ബന്ധം തള്ളിപ്പറയാൻ സുധാകരൻ ഒരുക്കമായിരുന്നില്ല. ഡോക്ടറെന്ന്‌ കരുതി മോൻസണിൽനിന്ന്‌ ത്വഗ്രോഗചികിത്സ തേടിയാണ് തൻ വീട്ടിൽ എത്തിയത് പറഞ്ഞ്‌ തടിതപ്പാനായിരുന്നു ശ്രമം. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ പഴുതടച്ച അന്വേഷണത്തിൽ സുധാകരൻ കുടുങ്ങി, പുരാവസ്തു തട്ടിപ്പു കേസിൽ ഇപ്പൾ മൺസൂണും സുധാകരനുമടക്കം പ്രതികൾ മൂന്നു പേര് മാത്രമാണ്. അങ്ങനെ നിരവധി തട്ടിപ്പുകൾ മോൻസോൺ നടത്തിയിട്ടുണ്ട്. അൻബഗാനെ തട്ടിപ്പു കേസുകളിലും, പോക്സോ കേസുകളിലുമായി ഇന്നി ജയിലിൽ നിന്നും പുറത്തിറങ്ങാനാകാത്ത വിധം അകത്തായിക്കഴിഞ്ഞു മോസോൺ. ഇനി അറിയേണ്ടത് കണ്ണൂരിൽ സുധാകരൻ താനെ സ്ഥാനാർത്ഥിയാകുമോ എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *