Your Image Description Your Image Description
Your Image Alt Text

ധ​രം​ശാ​ല: ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ടി​നു അ​പ്ര​തീ​ക്ഷി​ത ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 218 റ​ൺ​സി​നു പു​റ​ത്താ​യി.  ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ആർ അശ്വിൻ നാല് വിക്കറ്റുമായി ആദ്യദിനം അവിസ്മരണീയമാക്കി. ഇംഗ്ലണ്ട് നിരയിൽ സാക് ക്രൗലി മാത്രമാണ് (79) പിടിച്ചുനിന്നത്.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി സാ​ക്ക് ക്രോ​ളി (79) ആ​ണ് ഇം​ഗ്ലീ​ഷ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ബെ​ൻ ഡ​ക്ക​റ്റ് (27), ജോ ​റൂ​ട്ട് (26), ജോ​ണി ബെ​യ​ർ​സ്റ്റോ (29), ബെ​ൻ ഫോ​ക്സ് (24) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല.നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകരുടെ തുടക്കം മികച്ചതായിരുന്നു. എന്നാൽ രണ്ടാം സെഷനിൽ പിടിമുറിക്കിയ ഇന്ത്യ മധ്യനിരയേയും വാലറ്റത്തേയും വേഗത്തിൽ കൂടാരം കയറ്റി. ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്‌കോറിൽ നിന്നാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. സ്‌കോർ ബോർഡിൽ 43 റൺസ്‌കൂടി ചേർക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകൾ ത്രീലയൺസിന് നഷ്ടമായി.

58 പ​ന്തി​ല്‍ 27 റ​ണ്‍​സ് നേ​ടി​യ ഡ​ക്ക​റ്റി​നെ പു​റ​ത്താ​ക്കി കു​ൽ​ദീ​പാ​ണ് ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ച​ത്. ശു​ഭ്‌​മാ​ന്‍ ഗി​ല്ലി​ന്‍റെ മി​ക​ച്ച ക്യാ​ച്ചി​ലാ​ണ് ഡ​ക്ക​റ്റ് മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ​യെ​ത്തി​യ ഒ​ല്ലി പോ​പ്പി​നെ (11) നി​ല​യു​റ​പ്പി​ക്കും​മു​മ്പേ കു​ൽ​ദീ​പ് മ​ട​ക്കി.  ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പൂജ്യത്തിന് മടങ്ങി. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്‌റ്റോയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും (29) റൺസിൽ നിൽക്കെ കുൽദീപ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *