Your Image Description Your Image Description

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോളി രാജ്യത്തുടനീളം വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു. ചില സ്ഥലങ്ങളിൽ ആളുകൾ പരസ്പരം മുഖത്തിന് നിറം കൊടുക്കുമ്പോൾ മറ്റുള്ളവർ മൃദുവായ പൂക്കൾ എറിയുന്നു. ഈ ഉത്സവം തിന്മയുടെ മേൽ നന്മയുടെ വിജയം മാത്രമല്ല, രാധയുടെയും കൃഷ്ണൻ്റെയും നിത്യമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു.

ഹോളിക്കുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതിനാൽ, ആഴ്ച മുഴുവൻ അടുക്കളയിൽ നല്ല ഭക്ഷണത്തിൻ്റെ ഗന്ധമുണ്ടായിരിക്കും. ഗുജിയ, പുരൻ പൊലി, മാൽപുവ, തണ്ടൈ എന്നിവ എല്ലാ വീടുകളിലും ഉത്സവ വേളയിൽ തയ്യാറാക്കുന്ന പരമ്പരാഗത ഹോളി പലഹാരങ്ങളാണ്. മികച്ച ഹോളി വിഭവങ്ങൾ ഉണ്ടാക്കാൻ സ്ത്രീകൾക്കിടയിൽ ഒരുതരം മത്സരം തന്നെയുണ്ടാകും. വളരെ സ്നേഹത്തോടെ ഉണ്ടാക്കുന്ന ഹോളി പലഹാരങ്ങളും ലഘുഭക്ഷണങ്ങളും സ്ത്രീകളുടെ പാചക വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ്.

ഹോളി ആഘോഷത്തിൽ മധുരപലഹാരങ്ങൾ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായി കരുതുന്ന മധുരപലഹാരങ്ങൾ ഒഴിവാക്കാനാവാത്ത ഒന്നാണ്.
മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാവുന്ന പരമ്പരാഗത ഹോളി പലഹാരങ്ങളുടെ പാചകക്കുറിപ്പുകൾ

ഷകർപാറ

ഷകർപാര പലപ്പോഴും ലഘുഭക്ഷണമായും മധുരപലഹാരമായും ഉപയോഗിക്കുന്നു. നിങ്ങൾക്ക് അവ ചായയ്‌ക്കൊപ്പം അതിഥികൾക്ക് വിളമ്പാം അല്ലെങ്കിൽ മധുരപലഹാരമായി കഴിക്കാം. ഗോതമ്പ് പൊടിയും പഞ്ചസാരയും പോലെയുള്ള അടിസ്ഥാന ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കിയവ, ആഴത്തിൽ വറുത്തതിനുശേഷം ചഷ്നിയിലോ പഞ്ചസാര പാനിയിലോ ഇടുന്നു. ഇവ വായു കടക്കാത്ത പാത്രങ്ങളിൽ ഒരു മാസത്തിലധികം സൂക്ഷിക്കാം. ശർക്കര ഉപയോഗിച്ചും ഇവ ഉണ്ടാക്കാം.

രസ്മലൈ

കട്ടിയുള്ള പാൽ സിറപ്പിൽ മാരിനേറ്റ് ചെയ്ത കോട്ടേജ് ചീസ് ബോളുകളാണ് രസ്മലൈ. ഇത് ചൂടോടെയും തണുപ്പിച്ചും കഴിക്കാം. കുങ്കുമപ്പൂവും പിസ്തയും ചേർത്ത് രസ്മലൈയ്ക്ക് രുചി കൂട്ടാം.

ബേസൻ ലഡ്ഡു

ഉത്സവ വേളകളിൽ മായം കലർത്തുന്ന, മാവിന്റെ ഗുണമേന്മയെ ഓർത്ത് ആശങ്ക വേണ്ട എന്നതാണ് ബേസൻ ലഡ്ഡുവിന്റെ പ്രത്യേകത. ഇത് കൂടുതൽ നേരം സൂക്ഷിക്കാനും കഴിയും.

ഭംഗ് ഗുജിയ

ഭാംഗ് ഇല്ലാത്ത ഹോളി ആഘോഷങ്ങൾ അപൂർണ്ണമാണ്. ആഘോഷങ്ങളുടെ അനിവാര്യ ഘടകമാണിത്. മാവിൽ അൽപം കഞ്ചാവ് പൊടി ചേർത്ത് ഭാംഗ് ഗുജിയ വീട്ടിൽ തന്നെ ഉണ്ടാക്കാം.

റൈസ് ഖീർ

എല്ലാ ഉത്സവങ്ങളിലും ആഘോഷങ്ങളിലും അത്യന്താപേക്ഷിതമായ ഒന്നാണ് ഇന്ത്യയുടെ പരമ്പരാഗത അരി പുഡ്ഡിംഗ് ആയ ഖീർ. ഖീർ പാകം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇത് ഹോളി താലത്തിൽ വെക്കുന്ന ഒരു പലഹാരമാണ്.

മാൽപുവ

മൃദുവായ, വെൽവെറ്റ്, സിറപ്പി മാൽപുവ ഇല്ലാതെ ഹോളി ആഘോഷം അപൂർണമാണ്. മാവ്, പനീർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ ഇന്ത്യൻ വിഭവം മധുരപലഹാരത്തിന് തുല്യമാണ്. കേസർ, ഡ്രൈ ഫ്രൂട്ട്സ്, കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം എന്നിവ ചേർത്ത് വൈവിധ്യമായ രുചിയിൽ ഇത് തയ്യാറാക്കാം.

ഫിർണി

പൊടിയരി പാലിൽ തിളപ്പിച്ചാണ് ഫിർണി ഉണ്ടാക്കുന്നത്. അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും രുചിക്കനുസരിച്ച് ചേർക്കാം. മനോഹരമായ നിറത്തിനായി നിങ്ങൾക്ക് കുറച്ച് കുങ്കുമപ്പൂവും ചേർക്കാം. വെള്ളി ഫോയിൽ കൊണ്ട് അലങ്കരിച്ച മൺപാത്രങ്ങളിൽ ഫിർണി വിളമ്പുക.

പുരൻ പോളി

ഈ പരമ്പരാഗത മഹാരാഷ്ട്രൻ പലഹാരമാണ്. ഗോതമ്പ് ചപ്പാത്തിയിൽ ചേന ദാലും ശർക്കരയും നിറച്ചാണ് പൂരൻപൊലി ഉണ്ടാക്കുന്നത്.

ഗുജിയ

ഖോയയും സൂജിയും നിറച്ച മാവ് പേസ്ട്രികളാണ് ഗുജിയകൾ. വളരെ മധുരവും രുചിയുമുള്ളതാണിവ. അവ മുൻകൂട്ടി തയ്യാറാക്കി കാറ്റ് കയറാത്ത പത്രങ്ങളിൽ സൂക്ഷിക്കാം. എണ്ണയിൽ വറുത്തോ തീയിൽ വേവിച്ചോ ഗുജിയ തയ്യാറാക്കാം. ഗുജിയ മധുരം കുറവാണെങ്കിൽ, പഞ്ചസാര പാനിയിൽ ഇടാം. അപ്പോഴതാ കൂടുതൽ ക്രിസ്പിയാകുന്നു,

കോക്കനട്ട് ലഡൂ

തേങ്ങപ്പീരകൊണ്ട് ഉണ്ടാക്കുന്ന ഈ ലഡ്ഡൂ പലതരത്തിൽ ഉണ്ടാക്കാം. പെട്ടെന്ന് തയ്യാറാക്കാൻ വേണമെങ്കിൽ കണ്ടൻസ്ഡ് മിൽക്കോ മാവോ ഉപയോഗിക്കാം. അല്ലെങ്കിൽ പാൽ മുഴുവൻ വലിച്ചെടുക്കുന്നതുവരെ തേങ്ങ തിളപ്പിച്ചശേഷം ചെറിയ ഉരുളകളാക്കിയാണ് കോക്കനട്ട് ലഡൂ ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *