Your Image Description Your Image Description

 

പരിനീതി ചോപ്രയെ ആനിമലിൽ നിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. ‘ഗീതാഞ്ജലി’ ആയി അഭിനയിക്കാൻ ആദ്യം തിരഞ്ഞെടുത്തത് പരിനീതിയായിരുന്നു, പിന്നീട് ആ വേഷം രശ്മിക മന്ദാനയുടേതായി. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിലും പരിനീതിയുടെ പേര് ഇടം പിടിച്ചിരുന്നു.

“തീർച്ചയായും, പരിനീതിയായിരുന്നു ആ വേഷം ചെയ്യാൻ ആദ്യം തിരഞ്ഞെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ഒന്നര വർഷം മുമ്പ് ഞങ്ങൾ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ പിന്നീട് പരിനീതിയിൽ ആ കഥാപാത്രത്തെ കാണാൻ കഴിഞ്ഞില്ല. അത് പൂർണ്ണമായും എന്റെ തെറ്റായിരുന്നു. ചില സമയങ്ങളിൽ ഒരു സംവിധായകന് അങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ തീരുമാനം അറിയിച്ചപ്പോൾ അവർ വളരെ സങ്കടപ്പെട്ടു. പക്ഷേ അവർക്ക് എന്നെ മനസ്സിലായി. ഞാൻ അവരോട് ക്ഷമാപണം നടത്തി. പിന്നീട് രശ്മികയെ ഈ വേഷം ചെയ്യാനായി തിരഞ്ഞെടുത്തു,” സന്ദീപ് റെഡ്ഡി പറഞ്ഞു.

ബോക്‌സ് ഓഫീസിൽ 800 കോടിയിലധികം കളക്ഷൻ നേടിയ ‘അനിമൽ’ ബ്ലോക്ക്ബസ്റ്റർ ആയി മാറി. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, ത്രിപ്തി ദിമ്രി എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *