Your Image Description Your Image Description
Your Image Alt Text

കർണാടക: ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി പാർട്ടി എം.എൽ.എ ബസൻഗൗഡ പാട്ടീൽ യത്നാൽ രംഗത്ത്.

മാധ്യമപ്രവർത്തകർക്കു മുമ്പിലാണ് യത്നാൽ പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ സഹസ്രകോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചത്. നിലവിലെ കോൺ​ഗ്രസ് സർക്കാർ ഈ ക്രമക്കേടുകൾ മറച്ചുവെക്കുകയാണെന്നും ബി.ജെ.പി എം.എൽ.എ ആരോപിച്ചു.

കടുത്ത ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന യത്നാൽ യെദ്യൂരപ്പയുടെ സ്ഥിരം വിമർശകനാണ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേ​ന്ദ്രയെ കർണാടക ബി.ജെ.പി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് ആക്രമണം കനപ്പിച്ച് യത്നാൽ രംഗത്തെത്തിയിട്ടുള്ളത്.

‘45 രൂപയുടെ മാസ്കിന് 485 രൂപയുടെ ബില്ലാണ് അന്ന് നൽകിയത്. കോവിഡ് കാലത്ത് കിടക്കകൾ വിതരണം ചെയ്തതിലും വൻ ക്രമക്കേടാണ് നടന്നത്. ബംഗളൂരുവിൽ 10000 കിടക്കകൾ വാടകക്കെടുക്കുകയാണ് ചെയ്തത്. ഒരു കിടക്കക്ക് 20000 രൂപയാണ് നൽകിയത്. ആ തുകക്ക് കിടക്കകൾ വിലകൊടുത്ത് വാങ്ങിയിരുന്നുവെങ്കിൽ അതിന്റെ ഇരട്ടിയെണ്ണം സ്വന്തമായി ലഭിച്ചേനേ. കള്ളന്മാർ കള്ളന്മാർ തന്നെയാണ്’ -യത്നാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *