Your Image Description Your Image Description

ഹൈദരാബാദ്: മുൻ കാമുകനെ കേസിൽ കുടുക്കാൻ കാറിൽ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയിൽ. കാമുകൻ തന്നെ അവഗണിക്കുന്നതിന് പ്രതികാരമായാണ് യുവതി കൂട്ടുകാർക്കൊപ്പം പദ്ധതി ആവിഷ്‍കരിച്ചത്. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭയന്നുവിറച്ച് കൂട്ടുകാർ കുറ്റംസമ്മതിച്ചതോടെ മുൻ കാമുകനെ കുടുക്കാനിറങ്ങിയ യുവതി സ്വയം കുടുങ്ങി.

റിങ്കി എന്ന 26കാരിയാണ് മുൻ കാമുകൻ ശ്രാവൺ കുമാറിനെ കുടുക്കാനായി കാറിൽ കഞ്ചാവ് ഒളിപ്പിച്ചത്. നിയമ വിദ്യാർഥിയായ റിങ്കി ഹൈദരാബാദിലെ ഒരു സ്വകാര്യ സ് ഥാപനത്തിലെ ജോലിക്കാരിയുമാണ്. റിങ്കിയുമായി ഇഷ്ടത്തിലായിരുന്ന ശ്രാവൺ കുറച്ചുകാലമായി യുവതിയെ കാണാൻ കൂട്ടാക്കാറില്ലായിരുന്നുവത്രേ.

ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ശ്രാവൺ അറിയിച്ചതോടെ പകരംവീട്ടാൻ വഴികൾ തേടുകയായിരുന്നു റിങ്കി. തന്റെ സുഹൃത്തുക്കളായ ദീപക് മോഹൻ (30), യശ്വന്ത് സായ് (21) എന്നിവരുമായി ചേർന്ന് ശ്രാവണിനെ കഞ്ചാവ് കേസിൽ കുടുക്കാനായി പദ്ധതികൾ ആവിഷ്‍കരിച്ചു. മറ്റു ചില പൊതുസുഹൃത്തുക്കളെയും കൂട്ടി മംഗൽഹട്ട് പ്രദേശത്തുനിന്ന് 4000 രൂപക്ക് 40 ഗ്രാം കഞ്ചാവ് വാങ്ങി.

തുടർന്ന് ശ്രാവണിനെ അനുനയത്തിൽ അമീർപേട്ടിലെ പാർക്കിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയശേഷം സുഹൃത്തുക്കൾക്കൊപ്പം ശ്രാവണിനെയും കൂട്ടി ബഞ്ചാര ഹിൽസിലെ പബ്ബി​ലെത്തി. ഇതിനിടയിൽ കഞ്ചാവുപൊതി കാറിൽ ഒളിപ്പിച്ചു. എല്ലാവരും പബ്ബിലിരിക്കുന്ന സമയത്ത് റിങ്കി തനിക്കറിയുന്ന ഒരു പൊലീസുകാരനെ വിളിച്ച്, ശ്രാവൺ എന്നുപേരുള്ള യുവാവ് കഞ്ചാവ് വിൽപന നടത്തുന്നതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *