Your Image Description Your Image Description
Your Image Alt Text

ഇ​റ്റാ​ന​ഗ​ര്‍: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ളം സെ​മി കാ​ണാ​തെ പു​റ​ത്ത്. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മി​സോ​റ​മാ​ണ് കേ​ര​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു.

ആവേശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് ടിക്കറ്റെടുത്തത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മിസോറം സർവീസസിനെ നേരിടും. ആദ്യ ക്വാർട്ടർ ഫൈനലിൽ 2–0ന് റെയിൽവേസിനെ തോൽപിച്ചാണ് സർവീസസ് സെമിയിലെത്തിയത്.

യുപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ മുന്നേറ്റങ്ങള്‍ കൊണ്ട് പോരാട്ടം കടുത്തു. നാല് സ്‌ട്രൈക്കര്‍മാരെ കളത്തിലിറക്കിയാണ് മിസോറം തന്ത്രമൊരുക്കിയത്. 4-2-4 ഫോര്‍മേഷനില്‍ മിസോറം ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കേരളം കളിച്ചത്.

റ്റൊരു സെമിയിൽ കരുത്തരായ ഗോവയും മണിപ്പുരും ഏറ്റുമുട്ടും. അസമിനെ ഗോൾമഴയിൽ മുക്കിയ പ്രകടനത്തോടെ 7–1ന്റെ വിജയം നേടിയാണ് മണിപ്പുർ സെമിയിലെത്തിയത്. രണ്ടാം ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 2–1നു മറികടന്നാണ് ഗോവ സെമി ബെർത്ത് ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *