Your Image Description Your Image Description
Your Image Alt Text

തൃശൂർ ലൂർദ്ദ് പള്ളിയിലെ മാതാവിന് സ്വർണ്ണ കിരീടം കൊടുത്ത വിവാദത്തിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി രംഗത്തെത്തി . ‘യൂസഫലിയെയും അംബാനിയെയും പോലെ എനിക്ക് പറ്റില്ലന്നാണ് സുരേഷ് ഗോപി പറഞ്ഞത് ,

എന്റെ ത്രാണിക്കനുസരിച്ച്, എന്റെ കഴിവിനനുസരിച്ച്, എന്റെ സാമ്പത്തിക ബലത്തിനനുസരിച്ച് ഞാൻ വികാരി അച്ഛനോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തിന്റെ ഒരു ആചാരത്തിന്റെ ഭാഗമായാണ് കിരീടം സമർപ്പിച്ചതന്നുമാണ് സുരേഷ് ഗോപി പറഞ്ഞത് .

സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ് ? പുള്ളിയുടെ കയ്യിലുള്ളതല്ലേ കൊടുക്കാൻ പറ്റൂ , പക്ഷെ അങ്ങനെ കൊടുക്കുമ്പോൾ അത് രഹസ്യമായി കൊടുക്കണമായിരുന്നു . അപ്പോൾ അത് ആരും ചോദിക്കില്ല , വിവാദവുമാകില്ല.

ഇതിപ്പോൾ ലോകം മുഴുവനും കണ്ടു കിരീടം മാതാവിന് സമർപ്പിക്കുന്നതും അത് തറയിൽ വീഴുന്നതുമൊക്കെ . തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പബ്ലിസിറ്റിയ്ക്ക് വേണ്ടിയും ക്രൈസ്തവരുടെ വോട്ട് നേടാനുമല്ലേ കിരീടം കൊടുത്തത് .

മാത്രമല്ല സ്വർണ്ണ കിരീടമെന്നാ പറഞ്ഞത് . സ്വർണ്ണം പൂശിയതാണെങ്കിൽ ആനി പറയാമായിരുന്നു ഇത് സ്വർണ്ണം പൂശിയതാണ് , തനി സ്വർണ്ണവും തങ്കവുമൊന്നുമല്ല , ചെമ്പിലാണ് പൂശിയതെന്നൊക്കെ യാഥാർഥ്യം വെളിപ്പെടുത്താമായിരുന്നു .

ഇപ്പോൾ സംഭവം വിവാദമായപ്പോൾ ഉരുണ്ടു കളിക്കുന്നത് ശരിയാണോയെന്ന് സ്വയം ആലോചിച്ചു നോക്ക് . തന്നെയുമല്ല , താങ്കളോട് പള്ളിക്കാർ ആവശ്യപ്പെട്ടിരുന്നോ സ്വർണ്ണ കിരീടം തരുമോയെന്ന് ? താങ്കൾ നേർച്ചയായി കൊടുത്തതല്ലേ ?

നേര്ച്ച കൊടുക്കുമ്പോൾ താങ്കളുടെ ആസ്തിയ്ക്കനുസരിച്ചും മനസ്സിൽ തോന്നുന്നതും കൊടുക്കാം . പക്ഷെ അത് വലത് കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന ഒരു പ്രമാണം കൂടിയുണ്ട് . അപ്പോൾ ഇതൊന്നുമല്ല താങ്കളുടെ ഉദ്ദേശം , വോട്ട് മാത്രമാ ഉദ്ദേശം .

പിന്നെ സുരേഷ് ഗോപി പറഞ്ഞു , കഴിഞ്ഞ ആറ് വർഷത്തിൽ മൂന്ന് വർഷത്തെ തന്റെ പ്രവർത്തനം ജനങ്ങൾ അടുത്ത് കാണുന്നുണ്ട്. ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. അത് വിശ്വാസത്തിന്റെ കാര്യത്തിലായാലും ജീവിതത്തിന്റെ കാര്യാമായാലുമെന്ന് .

രാഷ്ട്രീയ പശ്ചാത്തലം വിശകലനം ചെയ്യാതെ പ്രവർത്തന മണ്ഡലത്തിൽ എന്തൊക്കെ ചെയ്തു എന്നു വിലയിരുത്തുക. കൊവിഡ് കാലത്ത് ചാവക്കാടുള്ളവർ പറയട്ടെ. യുക്രെയിൻ കാലത്ത് കേരളത്തിലുള്ളവർ പറയട്ടേ’-

വാക്ക് കൊടുത്തത് പാലിച്ചിട്ടുണ്ട്, ആ വാക്ക് എന്ത് തന്നെയായാലും കൃത്യമായി പാലിച്ചിട്ടുണ്ട്. അതിനകത്ത് ഒരു അണുവിടെ വ്യത്യാസം വന്നിട്ടില്ല. ലീഡർ ശ്രീ കരുണാകരൻ കണ്ടിട്ടുള്ള ഒരു ഭാവി തൃശൂരുണ്ട്. അവിടം വരെ എത്തിയിട്ടില്ലെങ്കിൽ അതിനപ്പുറം എന്നു പറയുന്നതിലാണ് എന്റെ നോട്ടം. അത് എന്താണെന്ന് എനിക്കിപ്പോൾ വാഗ്ദാനം ഒന്നും ചെയ്യാൻ പറ്റില്ല.

അടിസ്ഥാന സൗകര്യങ്ങൾ എന്താണെന്ന് നോക്കി, കേരളത്തിനുതകുന്ന വികസനം. അങ്ങനയേ ഞാൻ കാണൂ’- ‘അദാനിയും അംബാനിയും യൂസഫലിയും നേരുന്നത് പോലെ എനിക്ക് പള്ളിയിൽ നേരാൻ പറ്റില്ല. ഞാൻ അങ്ങനെയൊരു പണക്കാരനല്ല. എന്റെ അക്കൗണ്ട്‌സൊക്കെ വളരെ സുതാര്യമാണ്.

നിങ്ങൾക്ക് പരിശോധിക്കാം. കരുവന്നൂരിലുള്ള അമ്മയ്ക്ക് അവരുടെ ബാദ്ധ്യത തീർത്തപ്പോൾ എന്താണ് അവര് ചോദിച്ചത്, ഇത് അദാനി കൊടുത്തതാണോ എന്ന്, വരട്ടെ അവന്മാർ, കാണിച്ചുകൊടുക്കാം ഞാൻ’.’എന്റെ രാജ്യസഭയിലെ ശമ്പളത്തിൽ എത്ര ഞാൻ എടുത്തെന്നറിയാമോ, ഒന്നു കാണിച്ചുതരാമോ. ഈ വിവാദങ്ങൾക്ക് പിന്നിൽ വർഗീയത മാത്രമാണ്.

മാതാവ് മാത്രമല്ല, ദൈവങ്ങൾ എല്ലാം ഇത്തവണ അനുഗ്രഹിക്കും. ഒരു കള്ളത്തരവും എവിടെയും കാണിച്ചിട്ടില്ലന്നും സുരേഷ് ഗോപി പറയുന്നു . എന്റെ സുഹൃത്തേ , താങ്കൾ വലിയ പുണ്യവാളാനാ , അത് സമ്മതിച്ചു .

താങ്കൾ ഈ പറയുന്ന കാര്യങ്ങൾ താങ്കളല്ല പറയേണ്ടത് , അത് ജനങ്ങൾ വിലയിരുത്തേണ്ട കാര്യമാണ് , താങ്കൾ തന്നെ താങ്കളെക്കുറിച്ച് പറയുമ്പോൾ അത് സ്വയം പുകഴ്ത്തലല്ലേ ? താങ്കളുടെ പ്രവർത്തനങ്ങളും കഴിവുകളും ജനം വിലയിരുത്തട്ടെ . ജനത്തിന് താങ്കളെ ഒന്ന് കാണണമെങ്കിൽ ഫോണിൽ വിളിച്ചു സംസാരിക്കണമെങ്കിൽ പറ്റുമോ ?

താങ്കളുടെ നമ്പറിൽ വിളിച്ചാൽ എടുക്കാറില്ല , അഥവാ എടുത്താൽ താന്കളുടെ പി എ മാരായിരിക്കും , അവരാണ് തീരുമാനിക്കുന്നത് താങ്കൾക്ക് ഫോൺ തരണോ വേണ്ടായോയെന്ന് , മണ്ഡലത്തിലുള്ളവർ വിളിക്കുന്നത് നിങ്ങളെ നേരിട്ട് കിട്ടാനും നേരിട്ട് സംസാരിക്കാനാണ് . അല്ലാതെ പി എ മാരോട് സംസാരിക്കാനല്ല .

ഇപ്പോഴേ ഇങ്ങനെ , ഒരു പക്ഷെ വിജയിച്ചാൽ എങ്ങനെയായിരിക്കും . അതുകൊണ്ട് താങ്കൾ ഒരു സാധാരണക്കാരനായി , സാധാരണക്കാരിൽ ഒരുവനായി വന്ന് വോട്ട് ചോദിക്ക് , അപ്പോൾ വോട്ടർമാർക്ക് തോന്നും , വോട്ട് ചെയ്യാൻ .

അല്ലാതെ ബ്ലാക്ക് കാറ്റുകളും അംഗരക്ഷകരും പി എ മാരും , പിണിയാളുകളുമായി വന്നാൽ ജനം അംഗീകരിക്കില്ല . ഇതൊക്കെ ജനം ഒരുപാട് കണ്ടതാ .

Leave a Reply

Your email address will not be published. Required fields are marked *