Your Image Description Your Image Description

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ ഇന്ന് യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. . കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. ട്ടുപോത്തിന്റെ ആക്രമണത്തിൽ കോഴിക്കോട് കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തി.

ക​ര്‍​ഷ​ക​നെ ആ​ക്ര​മി​ച്ച കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട​ണം, മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം. തീ​രു​മാ​നം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ ചാലക്കുടിയിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാണ്. എം.എൽ.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *