Your Image Description Your Image Description
Your Image Alt Text

ഗണപതി കല്യാണം പോലെ നീണ്ടു നീണ്ടു പോയ കോൺഗ്രസ്സുകാരുടെ സ്ഥാനാർഥി പട്ടിക നാളെ പുറത്ത് വിടുമെന്നാണ് ഇപ്പോൾ നേതൃത്വം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. . . . ലോക്സഭാ തിരഞ്ഞെടുപ്പ് വന്ന തലക്ക് പിടിച്ച് കഴിഞ്ഞ് എന്നിട്ടും കോൺഗാസുകാർക്ക് ഒരു കൂസലുമില്ല. . . എന്തായലും വായനാടുകാര് രക്ഷപെട്ടു. . . രാഹുൽ ഇനി അങ്ങോട്ടേയ്ക്കില്ല എന്ന് തന്നെ ഉറപ്പിച്ചിരിക്കുന്നു. . . . വർഷത്തിൽ ഒരിക്കൽ വരുന്ന മാവേലിയെപോലെ ആയിരുന്ന് രാഹുൽ. . . വയനാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രാഹുൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ വായനാട്ടുകാർക്ക് വ്യക്തമായ ഉത്തരമുണ്ട്. . . ഇല്ല എന്ന്. . . എന്തായാലും പ്രധാന മന്ത്രി കസേര മോഹിച്ച് നടന്ന രാഹുലിനും അമ്മയ്ക്കും ഇപ്പോൾ കിട്ടികൊണ്ട് ഇരിക്കുന്നത് നല്ല എട്ടിന്റെ പണിയാണെന്ന് മാത്രം. . . . എവിടെ മത്സരിക്കും ആര് സീറ്റ് നൽകും എന്നുപോലും ഇതുവരെ ഒരു വ്യക്തത ഇല്ലാതെ ജോടോ യാത്രയുമായി കറങ്ങി നടക്കുകയാണ് രാഹുൽ. . . . ഇത്തവണത്തെ ലക്‌ഷ്യം പാളിപ്പോയി എന്ന് മാത്രമല്ല.. . . തൊട്ട് തുന്നം പാടാൻ റെഡി ആകുകയാണ് ഈ അമ്മയും മോനും. . . . പിന്നെ രാഹുൽ അല്ലങ്കിൽ മറ്റാര് എന്ന ചോദ്യം ബാക്കിയാക്കുകയാണ്. . . .

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അന്തിമ സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും ഇപ്പോൾ ഡൽഹിയിൽ ലാൻഡ് ചെയ്തിട്ടുണ്ട്. . . . ചൊവ്വാഴ്ച ഹൈക്കമാൻഡ്‌ നേതാക്കളുമായി പ്രാഥമികചർച്ചയ്‌ക്കുശേഷം ബുധനാഴ്ച തെരഞ്ഞെടുപ്പുസമിതി യോഗം ചേർന്ന്‌ അന്തിമതീരുമാനമെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. . . . വയനാട്‌, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിലാണ്‌ ചർച്ച. മറ്റിടങ്ങളിൽ സിറ്റിങ്‌ എംപിമാർതന്നെയാകും മത്സരിക്കുക. കണ്ണൂരിൽ കെ സുധാകരൻതന്നെ മത്സരിക്കണമെന്നാണ്‌ ധാരണ.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചന കിട്ടിയതോടെ സീറ്റ്‌ പിടിക്കാൻ നേതാക്കൾ ഓട്ടം തുടങ്ങിയാട്ടുമുണ്ട് . യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ, ഷാനിമോൾ ഉസ്മാൻ, ആര്യാടൻ ഷൗക്കത്ത്‌, ആലിപ്പറ്റ ജമീല എന്നിവരുടെ പേരുകളാണ്‌ പരിഗണനയിൽ. കെ സുധാകരന്റെ നോമിനിയായാണ്‌ ജമീല കയറിക്കൂടിയത്‌.. . . . . .

വയനാട്ടിലെ മത്സരം ബിജെപി പ്രചാരണായുധമാക്കുമെന്നതും യുപിയിലെ സഖ്യസ്ഥിതി മെച്ചപ്പെട്ടതുമാണ്‌ രാഹുലിനെ പിന്തിരിപ്പിക്കുന്നത്‌. ഭാരത്‌ ജോഡോ ന്യായ്‌ യാത്രയ്‌ക്ക്‌ യുപിയിൽ അഖിലേഷ്‌ യാദവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. അന്ന്‌ രാഹുലും പ്രിയങ്കയും യുപിയിൽ മത്സരിക്കണമെന്ന്‌ ചർച്ച നടന്നതായി കോൺഗ്രസ്‌ നേതാക്കൾ പറയുന്നു. കർണാടകത്തിലോ തെലങ്കാനയിലോ ഒരു സീറ്റിൽക്കൂടി മത്സരിക്കാനും രാഹുലിന്‌ പരിപാടിയുണ്ട്‌. ഇക്കാര്യങ്ങൾ ബുധനാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്യും.

പിന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണിയോട് വലിയ താല്പര്യമൊന്നുമില്ല നേതൃത്വത്തിന് എന്നാണ് അറിയാൻ കഴിഞ്ഞത്. . . സമരാഗിണിയുടെ പരുപാടിയിൽ സുധാകരന് സുരേന്ദ്രൻ ആക്കിയതിൽ പ്രേശ്നങ്ങൾ ഇപ്പോൾ അലയടിക്കുന്നുണ്ട്.. .

കണ്ണൂരിൽ മത്സരിക്കാനില്ലെന്ന്‌ സുധാകരൻ കടുംപിടിത്തം പിടിച്ചതിന്റെ ലക്ഷ്യം കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നുകൊണ്ട്‌ മത്സരിക്കണമെന്നതാണ്‌. ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പ്‌ നേതൃത്വം നൽകിയിട്ടില്ല. പത്തനംതിട്ടയിൽ ആന്റോ ആന്റണിയും തൃശൂരിൽ ടി എൻ പ്രതാപനും ജയിക്കാൻ സാധ്യതയില്ലെന്ന്‌ നേതൃത്വത്തിനുതന്നെ റിപ്പോർട്ട്‌ കിട്ടിയ സാഹചര്യത്തിലാണ്‌ പുനരാലോചന. എന്നാൽ, രണ്ട്‌ സിറ്റിങ്‌ എംപിമാരെമാത്രം മാറ്റിനിർത്തുന്നത്‌ പ്രശ്നമാകുമെന്നതും ചർച്ചയാണ്‌. പട്ടികയിൽനിന്ന്‌ വെട്ടിമാറ്റിയേക്കാമെന്ന വാർത്ത പരന്നതോടെ ഇരുവരും ചുവരെഴുത്തും തെരഞ്ഞെടുപ്പുപ്രവർത്തനവും സജീവമാക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *