Your Image Description Your Image Description
Your Image Alt Text

ഇലക്ട്‌റൽ ബോണ്ടിനെതിരെ ആദ്യമായിട്ടും അവസാനമായിട്ടും ശബ്ദമുയർത്താൻ ഒരേ ഒരു കക്ഷിയെ ഉണ്ടായിരുന്നുള്ളൂ. അത് സി പി എം ആണ്. ബോണ്ട് പാടില്ല എന്ന് ശക്തമായി നിലപാടെടുത്ത സി പി എം ആ ബോണ്ട് നിരോധിച്ചു കഴിഞ്ഞിട്ടും ഇതാ ശബ്ദമുയർത്തുകയാണ്. എന്തിനാണെന്നല്ലേ. ഇലക്ട്‌റൽ ബോണ്ടിന്റെ മറവിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയ വ്യക്തികളുടെ പേര് വിവരങ്ങൾ പുറത്തു വിടാൻ എസ് ബി ഐ വിസമ്മതിച്ചിരിക്കുന്നു. ഇത് ബി ജെ പി യും എസ് ബി ഐ യും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് തെളിയിക്കുന്നതിന്നു ശക്തമായി പറഞ്ഞമിരിക്കുന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

വോട്ടർമാരെ വിലക്കെടുക്കാൻ, എം എൽ എ മാരെ വിലക്കെടുക്കാൻ ഒകെ ബി ജെ പി ഈ പണമാണുപയോഗിക്കുന്നതിനും, അവരതിന് ഈ തിരെഞ്ഞെടുപ്പിൽ ഉത്തരം നൽകേണ്ടി വരുമെന്നുമാണ് യെച്ചൊരിയുടെ മുന്നറിയിപ്പ്. ഇനി ഒന്ന് കൂടി അറിഞ്ഞിരിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ ഇന്റർനെറ്റില്‍ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികലാണ് . ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയില്‍ രാജ്യം ഭരിക്കുന്ന പാർട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികള്‍ക്കു പ്രചാരം നല്‍കാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളില്‍ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നില്‍കണ്ടും കോടികള്‍ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.

ഗൂഗിള്‍ ആഡ്‌സ് ട്രാൻസ്പരൻസി സെന്ററില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിള്‍ സെർച്ച്‌, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നല്‍കിയത്. ലക്ഷക്കണക്കിനു വെബ്‌സൈറ്റുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകള്‍, വിവിധ ആപ്പുകള്‍ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതില്‍ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത്.

നരേന്ദ്രമോദി എന്നാ സ്വയം പ്രഖ്യാപിത ലോക ഭരണാധികാരി സുപ്രിം കോടതിയെ കളിയാക്കി പറഞ്ഞത് ഓർമയില്ലേ. കുചേലൻ ഇന്നുണ്ടായിരുനെങ്കിൽ ശ്രീകൃഷ്ണന് അവിൽ പൊതി നൽകിയതിന്റെ വീഡിയോ എവിടെ എന്ന് സുപ്രിം കോടതി ചോദിച്ചനെഎന്ന്. രാജ്യത്തെ പരമോന്നത നീതി പീടത്തെ കളിയാക്കിയ ബി ജെ പി ക്കു തന്റെ ചുമലിൽത്തന്നെ അള്ളിപ്പിടിച്ചു കിടക്കുന്ന വേതാളമായി മാറി ഇതാ സാക്ഷാൽ ബി ജെ പി എന്ന കൃഷ്ണന് കുചേലൻ നൽകിയ ആ അവിൽ പൊതി.ഇലക്ട്‌റൽ ബോണ്ട്. ഇലക്ട്‌റൽ ബോണ്ട് വഴി 2018 മുതൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയിരിക്കുന്നത് പതിനായിരത്തി എഴുന്നൂറ് കോടി രൂപയാണ്. ഇതിൽ 94 % ലഭിച്ചിരിക്കുന്നത് ബി ജെ പി ക്കു മാത്രം . വെറും പത്തു ശതമാനത്തിൽ താഴെ മാത്രമാണ് കോൺഗ്രസിന് ബോണ്ടിലൂടെ നേടാനായത്, അടിയന്തിരമായി വിവിധ അരാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച സംഭാവന, അത് സംഭാവന നൽകിയവരുടെ ലിസ്റ്റ് എന്നിവ സമർപ്പിക്കാനായിരുന്നു സുപ്രിം കോടതി നിർദേശിച്ചത്. എന്നാൽ ഇത് പ്രായോഗികമല്ല എന്നാണ് എസ ബി ഐ യുടെ നിലപാട്. സംഭാവന നൽകിയവരുടെ ലിസ്റ്റ് നൽകാൻ സാവകാശം നൽകണം എന്നാണ് എസ ബി ഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

ജൂൺ 30 വരെ കാലാവധി നേടണം എന്നാണ് sbi യുടെ ആവശ്യം. ബുധനാഴ്ച ക്കകം വിവരങ്ങൾ നൽകണമെന്നായിരുന്നു സുപ്രി കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. ഇലക്ട്‌റൽ ബോണ്ട് ഭരണഘടനാ വിരുദ്ധം എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. എസ് ബി ഐ ക്കു പിന്നിൽ ബി ജെ പി താനെ എന്ന് പകൽ പോലെ വ്യക്തമാണ്. ആരൊക്കെ എത്ര പണം നൽകി എങ്ങിനെ നൽകി ഏന് വ്യക്തമായി അറിയിക്കണം. ആ രേഖകൾ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി മാർച്ച് 13 നു മുമ്പ് തന്നെ വെളിപ്പെടുത്തണം എന്നാണ് സുപ്രിം കോടതി നിർദേശിച്ചത്. ഇപ്പോൾ എസ് ബി ഐ സാവകാശം ചോദിച്ചിരിക്കുന്നത് ബി ജെ പി ക്കു വേണ്ടി തന്നെയാണ്. ഇലക്ട്‌റൽ ബോണ്ടുകൾ രാജ്യത്തു ഇഷ്യൂ ചെയ്യാനുള്ള അധികാരം നിലവിൽ എസ ബി ഐ ബ്രാഞ്ചുകൾക്കു മാത്രമാണ്. വാങ്ങുന്ന ബോണ്ടുകൾ 15 ദിവസത്തിനകം രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റണം. അങ്ങനെ കിട്ടിയ ബോണ്ടെല്ലാം പണം ആക്കി മാറ്റിയത് ബി ജെ പി യാണ്. ഇതിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്സിസ് രംഗത്തെത്തിയിരുന്നു. അവരും സുപ്രിം കോടതി നിർദേശ പ്രകാരം തങ്ങളുടെ സംഭാവന പട്ടിക വെളിപ്പെടുത്തണം.

പക്ഷെ കൂടുതൽ വെട്ടിലായിരിക്കുന്നതു ബി ജെ പി തന്നെ. ഒളിഞ്ഞും തെളിഞ്ഞും ആരൊക്കെ ബി ജെ പിക്ക് പണം നൽകി, അതിൽ ഈ ഡി അടക്കം ഏജൻസികളുടെ പട്ടികയിൽ പെട്ടവരുണ്ടോ അങ്ങനെയെങ്കിൽ അവരെയൊക്കെ സാമ്പത്തിക ക്രമക്കേടുകളിൽ നിന്നും രക്ഷിക്കാൻ ബി ജെ പിക്ക് ഇലക്ട്‌റൽ ബോണ്ടിൽ നിക്ഷേപം നടത്തിയതാണോ എന്നൊക്കെ വെളിച്ചത്തു കൊണ്ട് വരാൻ എസ് ഐ എ നൽകുന്ന ഒരൊറ്റ സ്റ്റെമെന്റ്റ് മതി. ബാങ്കിന്റെ നെറ്വർകിങ് നിസ്സാര സമയം കൊണ്ട് തങ്ങളുടെ വിവിധ ബ്രാഞ്ചുകൾ വഴി വിറ്റഴിച്ച ഇലക്ട്‌റൽ ബോണ്ടുകളുടെ കണക്കു എടുക്കാവുന്നതേ ഉള്ളൂ. എന്നിട്ടും അത് പ്രായോഗികമല്ല, തങ്ങൾക്കു സാവകാശം വേണം എന്ന എസ ബി ഐ യുടെ ആവശ്യത്തിന് പിന്നിൽ തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം നീട്ടികൊണ്ടു പോകുവാനുള്ള ശ്രമങ്ങൾ തന്നെ ഏന് വ്യക്തം. ഈ ഇലക്ട്‌റൽ ബോണ്ടുകൾ വഴിയുള്ള സംഭാവന കൊണ്ടാണ് ബി ജെ പി പിടിച്ചു നിൽക്കുന്നത് തന്നെ. രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപ തിരഞ്ഞെടുപ്പുകൾ, ബിഹാറിലെ പുതിയ ഭരണ മാറ്റം, ആന്ധ്രപ്രദേശിലെ നിയമസഭാ തിരെഞ്ഞെടുപ്പ്, ഇവക്കൊക്കെ ബി ജെ പി പണമിറക്കുന്നത് ഇലക്ട്‌റൽ ബോണ്ടുകൾ വഴി നിക്ഷേപിക്കുന്ന തുകയെടുത്താണ്. കോൺഗ്രീസുകാരെ പ്പോലെയല്ല ബി ജെ പി , കോൺഗ്രസ് സ്ഥാനാർത്ഥികൾ സ്വന്തം പണവും തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറാക്കും .

എന്നാൽ ബി ജെ പി സ്ഥാനാർത്ഥികൾ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടും കാത്തിരിക്കും. കാരണം 2019 മുതൽ ബി ജെ പി അവരെ അങ്ങനെയാണ് ശീലിപ്പിച്ചു വച്ചിരിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താൽ രണ്ടു സിറ്റിംഗ് സഹ മന്ത്രിമാരാണ് മത്സരരംഗത്തുള്ളത്. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്തു രാജീവ് ചന്ദ്രശേഖറും. ദേശിയ സെക്രട്ടറി അനിൽ ആന്റണി കളത്തിലിറങ്ങിയ പത്തനംതിട്ട. പിന്നെ സ്റ്റാർ മണ്ഡലമെണ് സുരേഷ് ഗോപി സ്വയം വിശേഷിപ്പിക്കുന്ന തൃശൂർ. ഇവിടൊക്കെ ഫൈവ് സ്റ്റാർ രീതിയിൽ തന്നെ പണമിറക്കണം. അനിൽ ആന്റണിക്ക് പത്തനംതിട്ടയും, രാജീവ് ചന്ദ്ര ശേഖർക്കു തിരുവനന്തപുരവും ഇനി ഒന്ന് പറഞ്ഞു കൊടുക്കണം. ഒറ്റക് റോഡിലിറങ്ങിയാൽ ഇരുവരും വഴി തെറ്റിപ്പോകും. കൂടെയുള്ളവർ എസ്കോർട്ടും പൈലറ്റുമിട്ടു കൊണ്ട് പോയാലും ഏതൊക്കെ പ്രദേശങ്ങളിൽ പോയി ഇനി എവിടൊക്കെ പോകാനുണ്ട് എന്നൊക്കെ ചോദിച്ചാൽ ഇരുവരും കമാണ് മിണ്ടില്ല. അതാണ് മണ്ഡലത്തിലേക്ക് കെട്ടിയിറക്കിയാലുള്ള പോരായ്മ. അപ്പോൾ ഇവരെയൊക്കെ പ്രചാരണത്തിനിറക്കാൻ നല്ല കാശു വേണ്ടി വരും. അതിനാണല്ലോ ഈ ബോണ്ട് സംഭാവന. അപ്പോൾ ഇവിടെ ബി ജെ പി യും പെട്ട് എസ ബി ഐ യും പെട്ട്. ആരിൽ നിന്നൊക്കെ ഫണ്ട് വാങ്ങിയെടുത്തു ഏന് ബി ജെ പി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴി ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരും, എസ് ബി ഐ അധികൃതർ സുപ്രിം കോടതിയിലും റിസർവ് ബാങ്ക് മുമ്പാകെയും വിശദീകരണം നൽകേണ്ടി വരും. എന്തായാലും പതിനായിരം കോടിയിൽ പരം രൂപയുടെ സംഭാവന എവിടെ നിന്ന് വന്നു ആരൊക്കെ തന്നു എന്ന് ബി ജെ പി യും നിർത്തേണ്ടി വരും കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *