Your Image Description Your Image Description
Your Image Alt Text

പ്രഭാകരാ എന്ന് സുരേഷ് ഗോപിയെ ഒന്ന് കൂടി വിളിക്കേണ്ടി വരുമെന്ന സൂചനയാണ് തൃശൂർ ലൂർദ് മാതാ ഇടവകാംഗങ്ങൾ നൽകുന്നത്. പിന്നാലെ ബി ജെ പി കേന്ദ്ര നേതൃത്വവും ഒരു സ്വർണ തട്ടാന്റെ സഹായം തേടുകയാണ്. എന്തിനാണെന്നോ. ജനുവരി 16 നു സുരേഷ് ഗോപി ഗുരുവായൂരിൽ തന്റെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഒരു സ്വർണ തളിക നൽകി. അതിന്റെ തൂക്കം എത്രയെന്നു അറിയണമെന്ന് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിനു പോലും തോന്നിയിരിക്കുന്നു. അതിനു കാരണം തൃശ്ശൂരിലെ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം അതിനു എത്ര പവൻ തൂക്കം വരും എന്ന് ചോദ്യം ഉയർന്നിരിക്കുന്നു. വെറും 6 ഗ്രാമ സ്വർണം മാത്രമാണ് ആ കിരീടത്തിലുള്ളതെന്നും ബാക്കിയെല്ലാം ചെമ്പ്‌ ആണെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.

സുരേഷ് ഗോപി പ്രതികരിച്ചിട്ടുമില്ല. ഈ സ്വർണകിരീടത്തിൽ പൂശിയതു ചെമ്പനെന്ന് വ്യക്തമായിരിക്കെ മോദിക്ക് സ്വർണ തളിക നലകിയിട്ടുണ്ടോ അങ്ങനെയെങ്കിൽ അത് സ്വർണം പോഷിയതാണോ ഇത് വരെ എന്നാഥന് ചോദ്യം. ജനുവരി16 നു ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആണ് സുരേഷ് ഗോപി പ്രധാനമാണെന്ത്രിക്കു ഒരു സ്വർണത്തളിക നൽകുന്ന കാര്യം പുറത്തു വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളിക. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നത്. ഇങ്ങനെയാണ് ഏഷ്യാനെറ്റ് വാർത്ത പോകുന്നത്. അപ്പോൾ ഈ തളികയും മുഴുവൻ സ്വർണമാണോ , അതോ മാതാവിനെ പറ്റിച്ചത് പോലെ പ്രധാനമന്ത്രിയെയും പറ്റിച്ചോ സുരേഷ് ഗോപി ഏന് തിരക്കി തുടങ്ങി തൃശൂരിലെ വോട്ടർമാർ.

ത്രിശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണകിരീടത്തിന്റെ മൂല്യം എത്ര പവൻ ഉണ്ടെന്നു പള്ളി കമ്മിറ്റിയിൽ ചോദ്യം ഉയർന്നിരിക്കുന്നു. ഇടവകാംഗം കൂടിയായ തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് കിരീടം തൂക്കി മൂല്യം അറിയണമെന്ന്രം ആവശ്യപ്പെട്ടു ഗത്ത് വന്നു ഇടവക യോഗത്തിൽ കിരീടത്തിന്റെ തൂക്കമെത്ര എന്ന് അറിയണം എന്ന് ആവശ്യപ്പെട്ടത്. ഇടവകാംഗങ്ങൾ പറഞ്ഞു കേട്ടു സുരേഷ് ഗോപിയുടെ മകൾ സമർപ്പിച്ച സ്വർണകിരീടത്തി ൽ സ്വർണം കുറവാണെന്നു. അപ്പോൾ അതിന്റെ സത്യാവസ്ഥയറിയണം. അതിനു പള്ളി കമ്മിറ്റി തന്നെ ആ കിരീടത്തിന്റെ മറ്റു പരിശോധിക്കണം. അതാണല്ലോ നാട്ടിലെ നടപ്പ്. കാരണം പള്ളിയുടെ ആസ്തിയാണ് ഇപ്പോൾ ആ സ്വർണ കിരീടം. അപ്പോൾ അതിന്റെ മൂല്യം അറിഞ്ഞിരിക്കുക താനെന്ന വേണം. അതാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആശങ്ക. സ്വർണമാണോ ചെമ്പനോ തളിക മുഴുവൻ. അതറിഞ്ഞിട്ടു വേണം ഈ സമ്മാനത്തിന്റെ മൂല്യം കണക്കാക്കാൻ. സുരേഷ് ഗോപി ഒന്നോർക്കണം

 

 

തൃശൂരിന് മുഴുവൻ അറിയാം ക്രൈസ്തവ വോട്ടർമാരുടെ വോട്ടു കോടി കിട്ടിയാൽ മാത്രമേ തൃശൂർ ഒന്ന് അനക്കാണെങ്കിലും സാധിക്കൂ. പ്രധാനമന്ത്ര ക്രിസ്മസിന് മത മേലധ്യക്ഷന്മാർക്കു വിരുന്നു നൽകിയതിന്റെ ഊറ്റത്തിലാണ് സുരേഷ് ഗോപി തൃശൂർ അങ്ങ് ഉറപ്പിച്ചത്. എല്ലാവരും ഇടവക മൊത്തത്തിൽ കൂടെ കാണുമെന്നു കരുതി മാതാവിന് കിരീടമൊക്കെ നൽകി അങ്ങനെ ഒന്നു മയപ്പെടുത്തി വന്നപ്പോളാണ് മണിപ്പൂരിലെ ആക്രമണത്തിൽ ബി ജെ പി ക്കെതിരെ ക്രൈസ്തവ സംഘടനകൾ നിലപാട് കടുപ്പിച്ചത്. അങ്ങനെ നിലപാടുകളൊക്കെ മാറിമറിഞ്ഞു പോയ സുരേഷ്‌ഗോപിയുടെ മുന്നിൽ സ്വർണകിരീടവും ചെമ്പന് മുഖത്തു നോക്കി ഇടവകക്കാർ പറയുമ്പോൾ തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും കിരീടത്തിന്റെ മറ്റു നോക്കുന്നത് പിടിച്ചു വൈകാൻ സുരേഷ് ഗോപി പരമാവധി ശ്രമിക്കും. പക്ഷെ ഇടവകക്കാര്യമാണ് അവർക്കു പള്ളിയും പട്ടക്കാരുമൊക്കെ ഉള്ളതാണ്. അവർക്കു വലുത് സുരേഷ് ഗോപിയേക്കാൾ ഇടവക തന്നെയാണ്. അതറിയാവുന്ന ബി ജെ പി ജില്ലാ ഘടകം ആകെ അങ്കലാപ്പിലാണ്. സുരേഷ് ഗോപിയുടെ തിരെഞ്ഞെടുപ്പ് നോക്കണം, പള്ളിക്കു നൽകിയ കിരീടത്തിന്റെ മാറ്ററിയണം. പ്രധാന മന്ത്രിക്കു ചെമ്പു തളിക നൽകി പറ്റിച്ചോ ഏന് കൂടി അറിയണം. എന്തൊക്കെ പുകിലാണ് ഒരു ജില്ലാ കമ്മിറ്റി എടുത്തുവച്ചിരിക്കുന്നതെന്നു ആർക്കും അറിയണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *