Your Image Description Your Image Description
Your Image Alt Text

വെല്ലിങ്ടൺ: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 172 റൺസിനു തോൽപ്പിച്ച് ഓസ്‌ട്രേലിയ. രണ്ടു ഇന്നിങ്സിലുമായി 10 വിക്കറ്റ് എടുത്ത സ്പിന്നർ നഥാൻ ലിയോണിന്റെ തകർപ്പൻ പ്രകടനം ഓസീസിന് വിജയം എളുപ്പമാക്കി.

ജയത്തോടെ നഥാൻ നേടിയെടുത്തത് നിരവധി റെക്കോർഡുകൾ കൂടിയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത താരമെന്ന റെക്കോർഡിനൊപ്പം, രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെതിരെ ആറ് വിക്കറ്റ് നേടിയതോടെ ഒമ്പത് രാജ്യങ്ങൾക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ താരമായി നഥാൻ ലിയോൺ മാറി. ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഇന്ത്യ, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഇതിഹാസ സ്പിന്നർമാരായ ഓസീസിന്റെ ഷെയിൻവോണിനെയും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനീയുമാണ്‌ നഥാൻലിയോൺ പിന്നിലാക്കിയത്. 2006ന് ശേഷം ന്യൂസിലൻഡിൽ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നർ എന്ന റെക്കോർഡുകൂടി നഥാൻ സ്വന്തമാക്കി. ഇതിഹാസ ബൗളർമാരായ മുത്തയ്യ മുരളീധരനും ഡാനിയൽ വെട്ടോറിക്കും ന്യൂസിലൻഡിൽ ഒരു സ്പിന്നർ 10 വിക്കറ്റ് നേടുന്നത് ആദ്യമാണ്.

ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നഥാൻ. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറിയോ അർധ സെഞ്ച്വറി ഒന്നും നേടാതെ 1500 റൺസ് പൂർത്തിയാക്കുന്ന ആദ്യതാരം എന്ന റെക്കോർഡാണ് നഥാൻ നേടിയത്. 128 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ലിയോൺ 527 വിക്കറ്റും 1501 റൺസുമാണ് നേടിയിട്ടുള്ളത്. 47 റൺസാണ് നഥാന്റെ ഏറ്റവും ഉയർന്ന സ്കോർ.

Leave a Reply

Your email address will not be published. Required fields are marked *