Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയട്ടും കോൺഗ്രസ്സിന് മാത്രം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ വലയുകയാണ്. . . . സത്യം പറഞ്ഞാൽ വാക്കിന് വ്യവസ്ഥയില്ലാത്ത പ്രവർത്തിയാണ് അവർ കാണിക്കുന്നത് . . . . ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത്. .. . . . സിറ്റിംഗ് എംപിമാരെ തന്നെ കളത്തിൽ ഇറക്കാൻ ഉദ്ദേശിച്ചതിന് പിന്നിൽ കോളം തികച്ച കോൺഗ്രസ്സിൽ ആളില്ലാത്തത് കൊണ്ട് തന്നെയാണ് എന്നാൽ ഇത് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് ഇങ്ങനെ ഉരുണ്ടു കളിക്കുന്നതും. . . . ആദ്യം തന്നെ ലീഗ് ചോദിച്ച മൂന്നാം സീറ്റ് അവർക്ക് നല്കിയിരുനെകിൽ ഇപ്പോൾ ഈ കിടന്ന് കടിപിടി കൂടേണ്ട കാര്യം എന്തെകിലും ഉണ്ടാകുമായിരുന്നോ? കോൺഗ്രസിന് അഹങ്കാരം തലക്ക് മീതെ ആണെന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. . . ഇപ്പോൾ കണ്ണൂരും വായനാട്ടിലുമാണ് സ്ഥാനാർത്ഥികൾ ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. . . രാഹുൽ ഗാന്ധി ഇനി വയനാട്ടിലേക്ക് ഇല്ലന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ… പിന്നെ കണ്ണൂരിൽ സുധാകരൻ ഇല്ല എന്നും നേരത്തെ അറിയിച്ചിരുന്നു. . . . അവിടെ മാറ്റ് ചിലരുടെ പേരുകൾ ഉയർന്ന കേൾക്കുണ്ടങ്കിലും ചെന്നിത്തലക്കും മാറ്റ് മുതിർന്ന നേതാക്കൾക്കും അവരെ ഒന്നും വേണ്ടത്ര ബോധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. . . . .

ഇപ്പോൾ വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി വരില്ലെന്ന സൂചനകൾ ശക്തമായതോടെ കോൺഗ്രസിൽ സീറ്റ്‌ തർക്കം രൂക്ഷമായിരിക്കുകയാണ്. . . . ഉത്തരേന്ത്യയിൽ ഏതെങ്കിലും സംസ്ഥാനത്തും തെലങ്കാനയിലുമായി രാഹുൽ രണ്ടു സീറ്റിൽ മത്സരിക്കുമെന്നാണ്‌ ഒടുവിലെ സൂചന. വയനാട്‌ കൂടാതെ, ആലപ്പുഴ, കണ്ണൂർ സീറ്റുകളിലും തർക്കമുണ്ട്‌. കെപിസിസി സ്ക്രീനിങ്‌ കമ്മിറ്റി ആലപ്പുഴയിലും വയനാട്ടിലും ആരുടെയും പേര്‌ നിർദേശിച്ചിട്ടില്ല. വയനാട്ടിൽ രാഹുൽ ഇല്ലെങ്കിൽ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനാകും പരിഗണന. ഷാനിമോൾ ഉസ്‌മാനും വയനാട്‌ മോഹമുണ്ട്‌. ടി സിദ്ദിഖിന്റെ പേരും തൽപ്പരർ ഉയർത്തുന്നുണ്ട്‌.

ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ പേരാണ്‌ ഉയരുന്നതെങ്കിലും രാജ്യസഭയിൽ തുടർന്നാൽ മതിയെന്നാണ്‌ ഹൈക്കമാൻഡ്‌ നിലപാടെന്നാണ്‌ കെ സി പറയുന്നത്. .. . . മത്സരിക്കാനായി രാജിവച്ചാൽ രാജസ്ഥാനിൽനിന്ന്‌ ഇനിയൊരു രാജ്യസഭാംഗത്തെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കില്ല എന്ന ഭയമാണ്‌ ഇതിനു പിന്നിൽ. എ എ ഷുക്കൂർ, ഷാനിമോൾ ഉസ്‌മാൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ആലപ്പുഴയ്‌ക്കായി രംഗത്തുണ്ട്‌. കണ്ണൂരിൽ മത്സരിക്കാനില്ലെന്ന നിലപാടിൽത്തന്നെയാണ്‌ കെ സുധാകരൻ ഇപ്പോഴും. എന്നാൽ, പകരം നിർദേശിക്കുന്ന കെ ജയന്തിനെ വേണ്ടെന്ന നിലപാടിലാണ്‌ കണ്ണൂർ ഡിസിസി. തളിപ്പറമ്പിൽനിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ച അബ്ദുൾ ഹമീദിനെ നിർത്തണമെന്നാണ്‌ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *