Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 89-ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്കു സംഭവിച്ച പിഴവിൽ നിന്നായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോൾ. വലതുപാർശ്വത്തിൽനിന്ന് ബോക്സിലേക്ക് പന്തെത്തുന്ന സമയത്ത് ജാവി ഹെർണാണ്ടസിനെ മാർക്ക് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് നിരയിൽ ആരുമുണ്ടായിരുന്നില്ല.87-ാം മി​നി​റ്റി​ൽ കേ​ര​ള​ത്തി​നു ഒ​രു സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗോ​ൾ വീ​ഴ്ത്താ​നാ​യി​ല്ല. ഫെ​ഡോ​ർ ചെ​ർ​നി​ചി​നാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്.

ഈ സീസണിലെ അഞ്ചാമത്തെ ജയമാണ് ബെംഗളൂരു എഫ്‍സി കുറിച്ചത്. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ബെംഗളൂരു 18 കളികളിൽനിന്നും 21 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *