Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാർ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ വിരട്ടിഎന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെ ഒരു വാർത്ത പത്രങ്ങളിൽ കണ്ടു . ആ വാർത്തയുടെ തലക്കെട്ട് കണ്ടപ്പോൾ തന്നെ വായിക്കാനൊരു ആകാംഷയുണ്ടായി . ശ്വാസം അടക്കിപ്പിടിച്ചാണ് ആ വാർത്ത വായിച്ചു തീർത്തത് .

അങ്കണവാടി ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിനു തനിക്കെതിരെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനെ മന്ത്രി ഗണേഷ് കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് വാർത്ത . കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം എം.ജെ.യദുകൃഷ്ണനെയാണു പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിൽ മന്ത്രി ഗണേഷ് കുമാർ ഭീഷണിപ്പെടുത്തിയത് .

യോഗത്തിൽ പ്രസംഗിച്ചപ്പോൾ ‘പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെയാ, മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്. നല്ലകാര്യം നടക്കുമ്പോൾ മൂക്ക് മുറിച്ചു ശകുനം മുടക്കുകയാണ്’ എന്നിങ്ങനെയൊക്കെ യായിരുന്നു മന്ത്രിയുടെ ഭീഷണി .

ഈ ഫ്‌ളക്‌സ് ബോർഡ് വച്ചതൊന്നുമല്ല കാര്യം . അത് യദുവിന് നന്നായി അറിയാം . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ഗണേഷ് കുമാർ സ്വത്തു വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ചു യദുകൃഷ്ണൻ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.

ഈ ഹർജി തുടർവാദം കേൾക്കാൻ മാറ്റി വച്ചിരിക്കുകയാണ്. ഈ സംഭവത്തോടെ യദുകൃഷ്ണനും മന്ത്രിയും പല വേദികളിലും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തിയിട്ടുണ്ട് . യദു ഒട്ടും മോശമല്ല . കട്ടയ്ക്ക് നിൽക്കും , അത് മന്ത്രിയല്ല , പിയല്ല ഏത് ദേവേന്ദ്രനായാലും ചോദിക്കും പറയും , ഒരു മടിയും കാണിക്കില്ല .

മന്ത്രി പറഞ്ഞ വാക്ക് കടമെടുത്താൽ ‘പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെയാണന്നേ പറയുവാനുള്ളു . പിന്നെ ഈ വാർത്ത കേട്ടപ്പോൾ മുതൽ പിടിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകൾ ആ മണ്ഡലത്തിലുണ്ട് , പ്രത്യേകിച്ച് പത്തനാപുരത്തും കൊട്ടാരക്കരയിലും . മേലു നോവാതെ നോക്കുന്നത് നന്നെന്നാണ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരിക്കുന്നത് . പാവം , സ്വന്തം മകന്റെ പ്രായമേയുള്ളു , ആളും തരവുമൊക്കെ നോക്കി വിരട്ടുന്നതാ നല്ലത് .

യദുവേ , സൂക്ഷിക്കണേ , മേല് നോവുന്നെന്നൊക്കെ പറഞ്ഞാൽ അത് ഏത് രീതിയിലുള്ള നോവാണെന്ന് പറയാൻ പറ്റില്ല , ഒരുപാട് നോവുകൾ നമുക്ക് മുൻപിലുണ്ട് , പറഞ്ഞാൽ പറഞ്ഞതാ , സിനിമ ഡയലോഗല്ല , നേരിട്ട് പറഞ്ഞിരിക്കുവാ ,

മന്ത്രിയും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്ന് യദു പറയാൻ പറഞ്ഞുവെന്നാണ് പട്ടാഴിക്കാർ പറയുന്നത് . അത് ഇതുപോലെ നോവൊന്നുമല്ല , പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു സെൽ ഇപ്പോഴേ മാറ്റിയിട്ടിട്ടുണ്ടെന്നാണ് പറയുന്നത് . ഉമ്മൻചാണ്ടിയുടെ ആത്മാവാണ് കഴിഞ്ഞ ദിവസം പറഞ്ഞത് . എന്താണെന്നറിയില്ല , ഈ അടുത്തകാലത്ത് ഇതുപോലെ പല ആത്മാക്കളും സംസാരിക്കുന്നുണ്ട് .

ഏതായാലും യദു വിനോട് പറയാനൊന്നേയുള്ളു , മന്ത്രി അംഗരക്ഷകരെക്കൊണ്ടാണ് നടക്കുന്നത് , യദുവും അങ്ങനെ കൊണ്ടുനടന്നാൽ നന്നായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *