Your Image Description Your Image Description
Your Image Alt Text

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും സിവിലിയന്മാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് അധികൃതർ പറഞ്ഞു. നേരത്തേ ഇർബിലിൽ യു.എസ് എയർബേസിൽ ഇറാൻ അനുകൂല സംഘങ്ങൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു യു.എസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു ഒരാളുടെ നില ഗുരുതരമാണ്. യു.എസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *