Your Image Description Your Image Description

കാണാതായ ബി.ജെ.പി പ്രവർത്തകയുടെ മൃതദേഹം ഡൽഹി നരേലയിലെ പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. നരേലയിലെ സ്വതന്ത്ര നഗർ താമസക്കാരിയായ വർഷ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 24നാണ് വർഷയെ കാണാതാകുന്നത്.

കാണാനില്ലെന്ന് പിതാവ് വിജയ് കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി 23നാണ് വർഷ തന്റെ ബിസിനസ് പങ്കാളിയായ സോഹൻലാലിനെ കാണാൻ പോകുന്നത്. സോഹൻലാലുമായി ചേർന്നാണ് വർഷ പ്ലേസ്കൂൾ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ, പ്ലേസ്കൂൾ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്കു വിളിച്ചപ്പോൾ മറ്റൊരാളാണ് ഫോണെടുത്തതെന്ന് വിജയ് കുമാർ പറയുന്നു. സോനിപ്പത്തിലെ റെയിൽവേ പാളത്തിനടുത്ത് നിന്നാണ് അയാള്‍ വർഷയുടെ ഫോണിൽ സംസാരിച്ചത്. ഒരു പുരുഷൻ ആത്മഹത്യക്കു ശ്രമിക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞതായി വിജയകുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *