Your Image Description Your Image Description
Your Image Alt Text

ബെംഗളൂരുവിൽ വസ്ത്രധാരണത്തിന്റെ പേരിൽ കർഷകന് മെട്രോ സ്റ്റേഷനിൽ പ്രവേശനംവിലക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. വസ്ത്രധാരണത്തിന്റെ പേരിൽ ഒരു വ്യക്തിക്ക്‌ പൊതുഗതാഗതത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് നിരീക്ഷിച്ച കമ്മിഷൻ നാലാഴ്ചയ്ക്കകം വിശദറിപ്പോർട്ട് ആവശ്യപ്പെട്ട് കർണാടക സർക്കാർ ചീഫ് സെക്രട്ടറി, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്നിവർക്ക് നോട്ടീസയച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. തുണിഭാണ്ഡവുമായി ബെംഗളൂരു രാജാജിനഗർ മെട്രോ സ്റ്റേഷനിലെത്തിയ കർഷകനെ തടയുന്ന വീഡിയോ ചൊവ്വാഴ്ചയാണ് വൈറലായത്. മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ലെന്നുപറഞ്ഞ് തടയുകയായിരുന്നു. മറ്റൊരു യാത്രക്കാരൻ ഇടപെട്ടതോടെയാണ് സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *