Your Image Description Your Image Description
Your Image Alt Text

റിലയൻസിനുകീഴിലുള്ള മാധ്യമകമ്പനിയായ വയാകോം 18 -ഉം വാൾട്ട് ഡിസ്നിയുടെ കീഴിലുള്ള സ്റ്റാർ ഇന്ത്യയും ലയിപ്പിക്കുന്നതിന് ഔദ്യോഗികപ്രഖ്യാപനമായി. കമ്പനികൾക്കുകീഴിലുള്ള ടെലിവിഷൻ ആസ്തികളും ഡിജിറ്റൽ സ്ട്രീമിങ് സംവിധാനങ്ങളും ലയിപ്പിച്ച് പുതിയ സംയുക്തകമ്പനിക്കു രൂപംനൽകാൻ ഇരുകമ്പനികളും ധാരണാപത്രം ഒപ്പുവെച്ചു. ഇതനുസരിച്ച് റിലയൻസിന്റെ വയാകോം 18, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിപ്പിക്കും.

കോടതി അംഗീകരിക്കുന്ന പദ്ധതിപ്രകാരമാകും കമ്പനികളുടെ ലയനമെന്നും ഇരുകമ്പനികളുടെയും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി. ആകെ 70,352 കോടി രൂപയുടേതാണ് ഇടപാട്. പുതിയ സംയുക്ത മാധ്യമ കമ്പനിയെ നിത അംബാനി നയിക്കും. സംയുക്തകമ്പനിയുടെ ചെയർപേഴ്സണായി നിത അംബാനിയെയും വൈസ് ചെയർപേഴ്സണായി ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകൻ ഉദയ് ശങ്കറിനെയും നിയമിക്കാനാണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *