Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ യവത്മാലിലെത്തി. തമിഴ്‌നാട്ടിലെ സന്ദർശനത്തിനുശേഷമാണ് അദ്ദേഹം മഹാരാഷ്ട്രയിലെത്തിയത്. യവത്മാൽ ജില്ലയിൽനടന്ന റാലിയിൽ ഒരു ലക്ഷത്തിലധികംവരുന്ന വനിതാ സ്വയംസഹായസംഘങ്ങളെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു. സ്വയംസഹായസംഘങ്ങൾക്കുള്ള 825 കോടി രൂപയുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 400 സീറ്റുകൾ കടക്കുമെന്നും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് ദ്രുതഗതിയിലുള്ള വികസനം കാണാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *