Your Image Description Your Image Description

അർബുദകോശങ്ങൾ പുറത്തുവിടുന്ന ക്രൊമാറ്റിൻ ഘടകം പുതിയ കോശങ്ങളിലേക്ക് രോഗംപടരാൻ കാരണമാകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇതിനെതിരായ മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ. പാൻക്രിയാസ്, ശ്വാസകോശം, വായ എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക് ഈ ഗുളിക വളരെ ഫലപ്രദമാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) അംഗീകാരത്തിനുശേഷം മൂന്നുമാസത്തോടെ വിപണിയിൽ ലഭ്യമാകുമെന്നും ഗവേഷണസംഘത്തിലെ മുതിർന്ന അംഗമായ ഡോ. രാജേന്ദ്ര ബദ്വെ പറഞ്ഞു. പത്തുവർഷത്തെ ശ്രമത്തിനൊടുവിലാണ് റസ്‌വിരാട്രോൾ, കോപ്പർ (R+Cu) എന്നീ ഘടകങ്ങൾ അടങ്ങിയ പ്രോ ഓക്സിഡന്റ് ഗുളിക വികസിപ്പിച്ചെടുത്തത്.

വായിലൂടെ കഴിക്കാവുന്ന ഗുളിക വളരെ പെട്ടെന്നുതന്നെ രക്തത്തിലേക്ക് ആഗിരണംചെയ്യപ്പെടുകയും ഇത് പുറത്തുവിടുന്ന ഓക്സിജൻ റാഡിക്കലുകൾ ക്രൊമാറ്റിനെ നശിപ്പിക്കുകയും അർബുദത്തിന്റെ വ്യാപനം തടയുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. രോഗവ്യാപനം തടയുക മാത്രമല്ല, ഗുളിക കീമോതെറാപ്പിയുടെയും വികിരണചികിത്സയുടെയും പാർശ്വഫലങ്ങൾ അമ്പതുശതമാനമായി കുറയ്ക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *