Your Image Description Your Image Description
Your Image Alt Text

 സിനിമാ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുന്നു. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലില്‍ യു/എ വിഭാഗത്തിപ്പെടുന്ന സിനിമകള്‍ക്ക് ഉപവിഭാഗങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് വാര്‍ത്താവിതരണ മന്ത്രാലയം ഒരുങ്ങുന്നത്.

പ്രായപൂര്‍ത്തിയായവര്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്കും കാണാന്‍ അനുമതി നല്‍കിയിരുന്ന യു/എ വിഭാഗത്തിന് കാഴ്ചക്കാരുടെ പ്രായത്തിനനുസരിച്ച് ഉപവിഭാഗങ്ങള്‍ നൽകും. ഏഴുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കാണാനാകുന്ന സിനിമകള്‍ക്ക് യു/എ ഏഴ് പ്ലസ് എന്നായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇത്തരത്തില്‍ യു/എ 13 പ്ലസ്, യു/എ 16 പ്ലസ് എന്നിങ്ങനെയും ഉപവിഭാഗങ്ങള്‍ നിശ്ചയിക്കും. മാര്‍ച്ച് ഒന്നുവരെ പുതിയ ചട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *