Your Image Description Your Image Description

യഥാര്‍ത്ഥത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് പ്രതിപക്ഷം നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.

പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ല.  യു.ഡി.എഫ് നടത്തിയ കുറ്റവിചാരണ സദസ്സില്‍ 100-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തില്ലെന്നും മന്ത്രി ആരോപിച്ചു..

ആറ് ലക്ഷം പരാതികളാണ് ലഭിച്ചത്. ഈ പരാതികള്‍ എല്ലാം പരിഹരിക്കും. തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അഴിമതി അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *