Your Image Description Your Image Description
Your Image Alt Text

അതി ദയനീയമാണ് മുസ്ലിം ലീഗിന്റെ അവസ്ഥ. അത് ഇവിടെ വിവരിക്കാൻ പോലും പറ്റാത്തത്ര ദയനീയം . എവിടെ ചെന്നാലും കോൺഗ്രെസിന്റെ വിഴുപ്പായി നിൽക്കുന്നതിൽ ആണിക്കൾക്കുള്ള അമർഷം പോലും ലീഗ് നേതൃത്വത്തിനില്ല എന്നതാണ് കഷ്ടം. രണ്ടു സീറ്റിൽ ഒതുങ്ങിക്കൊള്ളാൻ പറഞ്ഞപ്പോളും, പൊന്നാനിയും മലപ്പുറവും വച്ച് മാറിയപ്പോളും ലീഗ് ഓർത്തില്ല പണി പിന്നാലെ വരുമെന്ന്. പണി വരിക ഇനി സമസ്തയുടെ രൂപത്തിലാണ്. ലീഗിന്റെ കഷ്ടകാലം തുടങ്ങി എന്നലാതെ മറ്റെന്തു പറയാൻ. ഉളുപ്പില്ലാത്ത കുറെ ലീഗ് നേതാക്കൾ കോൺഗ്രസിന് ദാസ്യ പണി ചെയ്യുന്നവരാണ് എന്ന് തന്നെ മനസിലാക്കണം ഇപ്പോളത്തെ സംഭവങ്ങൾ കാണുമ്പോ. അല്ലാതെ പിന്നെ എന്തിനായിരുന്നു ഈ സമ്മർദ്ദം, പ്രതിഷേധം, മൂന്നാം സീറ്റ്, രാജ്യസഭാ സീറ്റ്, എന്നിട്ടു ഒന്നെങ്കിലും സാധിച്ചു കൊടുത്തോ. ഇല്ല. എങ്കിലും ലീഗ് അള്ളിപ്പിടിച്ചു കിടക്കും കോൺഗ്രസിന്റെ പുറത്തു. കരണമാവർക് പോകാൻ മറ്റൊരിടമില്ല.

പൊന്നാനിയില്‍ ഇടതു സ്ഥാനാർഥി കെ.എസ്. ഹംസ വിജയിച്ചാല്‍ കേരളം രാഷ്ട്രീയം തന്നെ മാറിമറിയും . മുസ്ലിം ലീഗിന്റെ അസ്തിത്വം തന്നെ തകരുന്ന ഒരു നീക്കമായിരിക്കും കെ എസ ഹംസവിജയിക്കുന്നതോടെ സംഭവിക്കുക. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ മത്സരഫലങ്ങളിലൊന്ന് പൊന്നാനിയിലായിരിക്കും. 1977 മുതല്‍ ലീഗിന്റെ കയ്യില്‍ ഭദ്രമായിരിക്കുന്ന സീറ്റ് പിടിച്ചടക്കാനാണ് സിപിഎം ഇക്കുറി ഒരുങ്ങുന്നത്.കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ പൊന്നാനിയിൽ വിജയിച്ചത് എന്നൊന്നും ഇക്കുറി സിപിഎം കണക്കിലെടുക്കുന്നില്ല. കണക്കുകൂട്ടിയുള്ള നീക്കത്തിലൂടെ മണ്ഡലം പിടിക്കാനാണ് സിപിഎം ശ്രമം. ഇ ടി മുഹമ്മദ് ബഷീർ സി പി എമ്മിന്റയെ ഈ നീക്കം നേരത്തെ തന്നെ മണത്തറിഞ്ഞു. അതുകൊണ്ടാണ് ലീഗ് നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടതു മണ്ഡലങ്ങൾ വച്ച് മാറണമെന്ന്. അങ്ങനെ ഇ ടി മലപ്പുറത്തേക്കു പോകുന്നു, അബ്ദു സമദ് സമദാനി പൊന്നാനിയിലേക്കിലെത്തുന്നു. ഇനിയാണ് സമസ്ത എന്ന സംഘടനാ തങ്ങളുടെ കറുത്ത് കാട്ടുന്നത് കേരളം കാണുവാൻ പോകുന്നത്. ലീഗെ കേന്ദ്രങ്ങളിൽ കനത്ത തിരിച്ചടി നൽകികൊണ്ട് ലീഗെ വിരുദ്ധരായ സംസ്‍ത ഇടതിനൊപ്പം പിന്തുണച്ചു മുന്നേറുമ്പോൾ ലീഗിന്റെ ചില സമുദായ വിരുദ്ധ നിലപാടുകൾക്കുള്ള ചുട്ട മറുപടി കൂടിയാകും അത്. സമസ്തയെങ്ങിനെ ലീഗ് ന്റെ എതിർ ചേരിയിലെത്തി. സമസ്തക്ക് പിടിക്കാത്തത് പി കെ കുഞ്ഞാലിക്കുട്ടിയുടെ അതായത് ലീഗെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ തന്നെയാണ്. കെ എസ് ഹംസയെന്ന ലീഗ് വിരുദ്ധ നേതാവ് സി പി എം ചിഹ്നത്തിൽ സി പി എം സ്ഥാനാർത്ഥിയായി പൊന്നാനിയിൽ മത്സരിക്കുമ്പോൾ

സ്ഥിരമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ലീഗില്‍ നിന്നും പുറത്തായ കെ.എസ്.ഹംസയാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി. ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കി വിജയിക്കാന്‍ കഴിയുന്ന ഹംസയെപ്പോലുള്ള ജനകീയനായ നേതാവ് വേറെയില്ല. ലീഗും സമസ്തയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് പൊന്നാനിയില്‍ സിപിഎമ്മിന്റെ ആയുധം. ഹംസയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് ലീഗിലെ ഒരു വിഭാഗവും സിപിഎമ്മും സമസ്തയും ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇത് തന്നെയാണ് ഹംസയിലേക്ക് സിപിഎമ്മിന്റെ ശ്രദ്ധ തിരിച്ചത്.

സിപിഎം കൊടിക്കീഴില്‍ പൊതുസ്വതന്ത്രനായല്ല പാര്‍ട്ടി ചിഹ്നത്തിലാണ് മുന്‍ ലീഗ് നേതാവിനെ സിപിഎം മത്സരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പൊന്നാനിയില്‍ ഹംസ വിജയിച്ചാല്‍ കേരളം രാഷ്ട്രീയം തന്നെ മാറിമറയും. കുഞ്ഞാലിക്കുട്ടിവിരുദ്ധന്‍ സിപിഎം എംപിയായി മാറിയാല്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള ലീഗ് സാധ്യതകള്‍ ഇതോടെ അവസാനിക്കും. സമസ്തയാണെങ്കില്‍ ഒറ്റക്കെട്ടായി സിപിഎമ്മിന് പിന്നില്‍ നിലയുറപ്പിക്കുകയും ചെയ്യും. ലീഗിലെ വോട്ട് ബാങ്കാണ് സമസ്ത. സമസ്തയില്ലാത്ത ലീഗ് സിപിഎമ്മിന് ആവശ്യമുണ്ടോ എന്ന ചോദ്യം അപ്പോള്‍ പാര്‍ട്ടിക്കും മുന്നിലുയരും.

സമസ്തയുമായി ഭിന്നതയില്‍ തുടരുന്ന ലീഗിന് ഇതെല്ലാം പ്രതിസന്ധി സൃഷ്ടിക്കും. പൊന്നാനിയില്‍ ലീഗ് തോറ്റാല്‍ കോണ്‍ഗ്രസുമായി വിലപേശാനുള്ള ലീഗിന്റെ കരുത്തും കുറയും. കോണ്‍ഗ്രസില്‍ നിന്നും മൂന്നാം ലോക്സഭാ സീറ്റ് പൊരുതിവാങ്ങാന്‍ കഴിയാത്തതില്‍ പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുകയാണ്. ലീഗിന് മുന്‍പുള്ള ശക്തിയില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമായതാണോ മൂന്നാം സീറ്റ് നിരസിക്കാന്‍ കാരണമെന്ന സംശയവും ലീഗ് നേതാക്കളില്‍ പ്രബലമാണ്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പൊന്നാനി ലീഗിന് ഒരു പ്രതിസന്ധിയായി മാറുന്നത്.

അതിനിടെ കോൺഗ്രസിന്റെ തനി സ്വഭാവം ലീഗ് കണ്ടു കഴിഞ്ഞു. ഇനി കിട്ടിയ രണ്ടു സീറ്റും കൊണ്ട് മുന്നോട്ടു പോകുവാൻ മാത്രമേ ലീഗിന് സാധിക്കൂ. ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് നൽകാതെ വീണ്ടും കോൺഗ്രസ് ലീഗിനെ തളച്ചു. അടുത്ത ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റ്‌ എന്ന ധാരണയിലാണ്‌ ലീഗിനെ വീഴ്‌ത്തിയത്‌. ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണ്. അത് മുസ്ലിം ലീഗിന് കൊടുക്കും. അത് കഴിഞ്ഞ് ഒഴിവ് വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. യുഡിഎഫ് ഭരണത്തില്‍ വരുമ്പോഴൊക്കെ മൂന്ന് സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റ് ലീഗിനുമാണ് ലഭിക്കാറുള്ളത്. അധികാരത്തില്‍ വന്നാല്‍ ആ ഫോര്‍മുല ഉറപ്പാക്കും എന്നാണ് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞത് . ഫലത്തിൽ രണ്ട്‌ കൊല്ലം മാത്രമേ ലീഗിന്‌ രണ്ട്‌ രാജ്യസഭാംഗങ്ങൾ ഉണ്ടാകൂ.

ഈ ധാരണപ്രകാരം ലീഗിന്‌ പുതുതായി ഒന്നും ലഭിക്കുന്നില്ല. നിലവിലുള്ള സ്ഥിതി തന്നെ ലോക്‌സഭാ, രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തുടരും. അങ്ങനെ കോൺഗ്രസിന്റെ അടിമകണ്ണായി തങ്ങൾ ഇനിയും തുടരുമെന്നും ഒരു നാണവുമില്ലാതെ വ്യക്തമാക്കിയിരിക്കുന്നു മുസ്ലിം ലീഗ്. സമസ്ത എന്നൊരു ഘടകം സി പി എമ്മിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഇനി ലീഗിന് ഇടതു മുന്നണിയിലേക്ക് പോകണമെന്ന് തോന്നിയാലും സമസ്ത അതിനു അനുവദിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *