Your Image Description Your Image Description
Your Image Alt Text

ഹക്കിം ഷാജഹാൻ പ്രധാന വേഷത്തിൽ എത്തുന്ന മലയാളം ചിത്രമായ കടകനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

കടത്തനാടൻ സിനിമാസിൻ്റെ ബാനറിൽ ഖലീൽ ഹമീദ് നിർമ്മിക്കുന്ന കടകൻ നവാഗതനായ സജിൽ മമ്പാടാണ് സംവിധാനം ചെയ്യുന്നത്. ബോധിയും ശശികുമാർ മമ്പാടും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ജാസിൻ ജസീൽ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
ഹക്കിം ഷാജഹാനെ കൂടാതെ രഞ്ജിത്ത്, ശരത് സഭ, ഫാഹിസ് ബിൻ റിഫായി, നിർമ്മൽ പാലാഴി, സോന ഓലിക്കൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ, ദിനേശ് പ്രഭാകർ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *