Your Image Description Your Image Description
Your Image Alt Text

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘പോർ’. ബിജോയ് നമ്പ്യാരുടെ സംവിധാനത്തിലെത്തുന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും

രണ്ട് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദിയിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രത്തിന് രണ്ട് ഭാഷകളിലും രണ്ട് പേരാണ്. തമിഴില്‍ ‘പോര്‍’ എന്ന പേരിലാണെങ്കില്‍ ഹിന്ദിയില്‍ ഡങ്കേ എന്ന പേരിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും തമിഴില്‍ ഒന്നിക്കുമ്പോള്‍ ഹിന്ദിയില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയും ഇഹാന്‍ ഭട്ടുമാണ് ഒന്നിക്കുന്നത്. നികിത ദത്തയും ടി.ജെ ഭാനുവുമാണ് ഹിന്ദിയില്‍ നായികമാരായെത്തുന്നത്. തമിഴിലും ടി.ജെ ഭാനു നായികായെത്തുന്നുണ്ട്, നികിത ദത്തക്ക് പകരം സഞ്ചന നടരാജനാണ് നായികയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *