Your Image Description Your Image Description
Your Image Alt Text

ക്രാൻബെറി പഴത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. 100 ഗ്രാം ശുദ്ധമായ ക്രാൻബെറി ജ്യൂസിൽ 12 ഗ്രാം പഞ്ചസാരയും 13 മില്ലിഗ്രാം ഫോസ്ഫറസും 77 മില്ലിഗ്രാം പൊട്ടാസ്യവും 9.3 മില്ലിഗ്രാം വിറ്റാമിൻ സിയും 5.1 മൈക്രോഗ്രാം വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങളിൽ കലോറി മൂല്യം കൂടുതലുണ്ട്. ഫൈറ്റോകെമിക്കലുകളും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു.

ക്രാൻബെറി മൂത്രനാളിയിലെ അണുബാധ (യുടിഐ) തടയുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. ക്രാൻബെറികളിൽ പ്രോന്തോസയാനിഡിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, കൂടാതെ മൂത്രാശയത്തിന്റെ ഉപരിതലത്തിൽ എസ്ഷെറിച്ചിയ കോളി (ബാക്ടീരിയ) വികസിക്കുന്നത് തടയുന്നു.

ഇനി മുതൽ ക്രാൻബെറി വെറുതെ കഴിക്കാതെ ജ്യൂസായി കുടിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. ക്രാൻബെറി ചായ പതിവായി കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ക്രാൻബെറികളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ക്രാൻബെറി ചായ വളരെ നല്ലതാണ്. പഠനങ്ങൾ അനുസരിച്ച്, ക്രാൻബെറിയിൽ കാണപ്പെടുന്ന പോളിഫെനോളുകളാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ക്രാൻബെറി ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്ന് ജേണൽ ഓഫ് റിസർച്ച് ഇൻ ഫാർമസി പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച‌ പഠനത്തിൽ പറയുന്നു.
ക്രാൻബെറികൾ ഫിനോളിക് സംയുക്തങ്ങളുടെ ഉറവിടമാണെന്ന് അറിയപ്പെടുന്നു. ഇത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു. മറ്റൊന്ന് ക്രാൻബെറിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടുതൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളെ സംരക്ഷിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. ക്രാൻബെറി ജ്യൂസ് വിറ്റാമിൻ സിയുടെ നല്ല ഉറവിടമായതിനാൽ ഹൃ​ദ്രോ​ഗ സാധ്യതയും കുറയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *