Your Image Description Your Image Description

പാർട്ടി ഏല്പിച്ച ചുമതലയിൽ ആണ് ഞാൻ ഇവിടെ ജീവികുനത് ഞാൻ തിരുവനന്തപുരത്ത് നാല്പത് വര്ഷകാലമായി താമസിക്കുന്നത് പാർട്ടി ചുമതല ഏല്പിച്ചത് കൊണ്ടല്ലേ. . . പാർട്ടി അല്ലെ എന്നെ ഇവിടെ കൊണ്ട് വന്നേ. . . കണ്ണൂര് ജനിച്ച എന്നെ ഭൂരിഭക്ഷ കാലവും തിരുവനന്തപുരത്ത് ജീവിക്കാൻ വേണ്ടി അയക്കല്ലു പാർട്ടി അല്ലെ ?. . . അവിടെ ഒക്കെ ഞങ്ങൾ പാർട്ടി തന്നെയാണ്. . . .ഞങ്ങളുടെ ജീവിതം തന്നെ പാർട്ടിയാണ്. . . .ഞങ്ങുടെ ശരീരത്തിൽ എവിടെ അറത്ത് മുറിച്ചലും പാർട്ടിയെ കാണാം. . . .

ഈ വാക്കുകൾ കഴിഞ്ഞ കുറച്ച് ദുവസങ്ങൾക്ക് മുൻപ് പന്ന്യൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതാണ്. . . . പാർട്ടി ചുമതല ഏൽപ്പിച്ചാൽ മത്സരിക്കില്ല എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇതേ. . .
ഏറെ കാലമായി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല എന്നാലും ഒരു തിരഞ്ഞടുപ്പ്പ് അടുക്കുമ്പോൾ പണ്യന്റെ പേര് നിരന്തരമായി പറഞ്ഞ് കേൾക്കാറുണ്ട്. . . . എന്നാൽ ഇത്തവണ സിപിഐ യുടെ സ്ഥാനാർത്ഥിയായി തിരുവന്തപുരത് നിന്ന് മത്സരിക്കാൻ ഇറങ്ങുകയാണ് പന്ന്യൻ രവീന്ദ്രൻ. . . എതിരാളി ശശി തരൂർ ആണ്. . . . അപ്പോൾ മത്സരം ഇവർ തമ്മിലാണ്. . . .ഇനി ഒരു പ്രസക്തമായ ചോദ്യമുണ്ട്

എന്ത്‌ കൊണ്ട്‌ സ: പന്ന്യൻ ജയിക്കണം…?

ശശി തരൂരിന്‌ എം പി ആകുന്നതിന് മുന്നേ തന്നെ തിരുവനന്തപുരത്തിന്റെ എം പി ആയിരുന്നു സ: പന്ന്യൻ രവീന്ദ്രൻ.2005 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിലാണ്‌ പന്ന്യൻ വി എസ്‌ ശിവകുമാറിനെ 74,200 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി തലസ്ഥാനത്തിന്റെ എം പിയാകുന്നത്‌. അതിന്‌ മുന്നേ പി കെ വി ആയിരുന്നു.

ശേഷം പതിനെഞ്ച്‌ വർഷമായി തുടർച്ചയായി ശശി തരൂർ ആണ്‌ തലസ്ഥാനത്തിന്റെ എം പി.മാധ്യമങ്ങളാൽ ഗ്ലോറിഫൈ ചെയ്യപ്പെട്ട വെറുമൊരു കെ സുരേന്ദ്രൻ മാത്രമാണ്‌ ശശി തരുർ. എന്നിട്ടും എന്ത്‌ കൊണ്ട്‌ അയാൾ തുടർച്ചയായി വിജയിക്കുന്നു എന്ന് ചോദിച്ചാൽ ബി ജെ പിയെ പരാജയപ്പെടുത്താൻ ഇവിടത്തെ മതേതര വിശ്വാസികൾ നിവ്യത്തിയില്ലാതെ ‌ വോട്ട്‌ ചെയ്യുന്നു എന്നതാണ്‌ സത്യം.

ഈ പതിനഞ്ച്‌ വർഷത്തിനുള്ളിൽ സ്ഥലം എം പിയായ ശശി തരൂരിനെ നേരിട്ട്‌ കണ്ടിട്ടില്ലാത്ത മനുഷ്യർ തിരുവനന്തപുരം മണ്ഡലത്തിൽ ഉണ്ട്‌ എന്ന് പറഞ്ഞാൽ അത്‌ അവശ്വസനീയമല്ല, അതാണ്‌ സത്യം.വി വി ഐ പി കല്യാണങ്ങൾക്കും പ്രമുഖർ പങ്കെടുക്കുന്ന തലസ്ഥാനത്തെ വലിയ പരിപാടികളിലുമല്ലാതെ തരൂരിനെ കാണാൻ കഴിയാറില്ല, പിന്നെ ഇലക്ഷൻ ആകുമ്പോൾ ചായക്കടയിൽ കയറി ചായകുടിക്കുന്ന ഫോട്ടോയിലും.
ഗാന്ധാരി അമ്മൻകോവിലിനു് മുന്നിലെ കഞ്ഞിക്കടയിൽ നിന്നും കഞ്ഞിയും കുടിച്ച്‌ സ്റ്റാച്യൂവിലൂടെയും ആളുകളുമായി കുശലം പറഞ്ഞ്‌ നീങ്ങുന്ന വെറും സാധാരണക്കാരനായ പന്ന്യനെ കാണാത്ത തിരുവനന്തപുരം നിവാസികൾ കുറവാണ്‌.

എന്നിട്ടും എന്ത്‌ കൊണ്ട്‌ എൽ ഡി എഫ്‌ അത്തവണ തോറ്റു എന്ന് ചോദിച്ചാൽ അമ്മാതിരി ബിൽഡപ്പ്‌ ആയിരുന്നു ആദ്യ തവണ ശശി തരൂരിനായി മാധ്യമങ്ങൾ ഉണ്ടാക്കി വെച്ചിരുന്നത്‌…!
ദാ… തിരുവനന്തപുരത്ത്‌ ഹൈക്കോടതി ബഞ്ച് വരാൻ പോകുന്നു, തലസ്ഥാനം ബാഴ്സലോണ പോലെ ഇരട്ട നഗരം ആകാൻ പോകുന്നു, പാറശ്ശാല റെയിൽവേ ആശുപത്രി വരുന്നു … നഗരം ലോക ശ്രദ്ധയിലേയ്ക്ക്‌ വരുന്നു, ബഞ്ച്‌ കാത്തിരുന്ന തിരുവനന്തപുരത്തുകാരുടെ പിന്നാപ്പുറവും ‌, ബാഴ്സലോണയുടെ മാപ്പ്‌ നോക്കി കണ്ണും കഴിച്ചത്‌ മിച്ചം.ആകെ കിട്ടിയ ഗുണം റെയിൽവേ ടിക്കറ്റിന്‌ EQ കിട്ടാൻ ഒരു എം പിഓഫീസ്‌ ഉണ്ടായി എന്നത്‌ മാത്രം…!

വെറും നാല്‌ വർഷമാണ്‌ പന്ന്യൻ തലസ്ഥാനത്തിന്റെ എം പിയായിരുന്നത്‌. അക്കാലയളവിലാണ്‌ ,
രാജ്യത്തെ മുൻ നിര ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഏഴ് IISER ൽ ഒന്ന് തിരുവനന്തപുരത്ത് സ്ഥാപിച്ചത്. പിന്നീട്‌ കൂടുതൽ സ്ഥലം ആവശ്യമായി വന്നപ്പോഴാണ്‌ അത്‌ ആറ്റിങ്ങൽ മണ്ഡലത്തിലെ വിതുരയിലേയ്ക്ക്‌ മാറിയത്‌.CET ക്യാമ്പസ്സിലായിരുന്നു IISER ആദ്യം ആരംഭിച്ചത്‌.

100 ഏക്കറിൽ രാജ്യത്തെ ഏക Indian Institute of Space Technology തിരുവനനന്തപുരത്ത് സ്ഥാപിച്ചത്. സ: പന്ന്യൻ എം പി ആയിരുന്നപ്പോഴാണ്‌. ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി കേന്ദ്ര സർക്കാർ ഏറ്റെടുത്തതും 125 കോടി അനുവദിച്ചതും പന്ന്യൻ എം.പി ആയിരുന്നുപ്പാഴാണ്. ഇന്ന് വളരെയധികം ട്രെയിനുകളുടെ ടെർമിനൽസ് ആയ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഉണ്ടാകുന്നത്‌ സ: പന്ന്യൻ എം.പി ആരുന്നപ്പോൾ ആണ്. തലസ്ഥാനത്ത്‌ നിന്നും ഒരു പുതിയ ട്രെയിൻ ഏറനാട് എക്സ്പ്രസ്സ് ആരംഭിച്ചതും പന്ന്യൻ രവീന്ദ്രൻ എം പി ആയ കാലത്താണ് തുടങ്ങുന്നത്. അതിനു മുമ്പ് പരശുറാം മാത്രമാണ് തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ ദിവസേനയുണ്ടായിരുന്ന പകൽ വണ്ടി..
കെൽടെക്ക് ഏറ്റെടുത്ത് അവിടെ ബ്രഹ്മോസ് എയറോസ്പേസ് സ്ഥാപിക്കുന്നതും പന്ന്യൻ MP ആയിരുന്നപ്പോൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *