Your Image Description Your Image Description

 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.ഡയറക്ടറേറ്റ് പ്രവർത്തനം വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.38 സെക്ഷനുകളിലായി 16,514 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഡയറക്ടറേറ്റ്. ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പ്രായമുള്ള 10,734 ഫയലുകളും ഒരു വർഷത്തിന് മുകളിലുള്ള 3,371 ഫയലുകളും രണ്ട് വർഷത്തിന് മുകളിലുള്ള 1,605 ഫയലുകളും മൂന്ന് വർഷത്തിന് മുകളിലുള്ള 804 ഫയലുകളും പൊതുവിദ്യാഭ്യാസ ഓഫീസിൽ കെട്ടിക്കിടക്കുന്നു.

 

ഓഡിറ്റുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്നതിന് ഡയറക്ടറേറ്റിൽ അദാലത്ത് സംഘടിപ്പിക്കണം. , നിയമനാനുമതി ഫയലുകൾ, പെൻഷൻ, വിജിലൻസ്, കോടതി കേസുകളും അതിൻ്റെ റിപ്പോർട്ടും ഡയറക്ടർ സമർപ്പിക്കണം.ഡയറക്ടറേറ്റ് വളപ്പിൽ പഴയ വാഹനങ്ങൾ തുരുമ്പെടുക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഒരു അഡീഷണൽ ഡയറക്ടറെ ഈ ചുമതലകൾ ഏൽപ്പിക്കണം. ഇത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് സമർപ്പിക്കണം. വിവിധ പരിപാടികൾക്കായി മുൻകൂർ തുക വാങ്ങിയവരുടെ തീർപ്പിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *