Your Image Description Your Image Description

ഇടുക്കി: വോട്ട് ചോദിച്ചു കുട്ടികള്, പ്രചാരണം കൊഴുപ്പിച്ചു കൂട്ടുകാര്, പ്രകടനപത്രികയിലെ വാഗ്ദാനങ്ങള് അക്കമിട്ടു നിരത്തി കുട്ടി സ്ഥാനാര്ഥികള്, വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സഹപാഠികള്.

ഒരു തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷമൊരുങ്ങിയപ്പോള് പൈനാവ് എംആര്എസ് സ്‌കൂള് ഒരു അസ്സല് പോളിങ് ബൂത്തായി മാറി. ഒടുവില് വോട്ട് ചെയ്ത് മഷിപുരണ്ട വിരലുകളുയര്ത്തി കുട്ടികള് പുറത്തിറങ്ങിയപ്പോള് ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികള്ക്ക് കാണാപ്പാഠമായി…

തിരഞ്ഞെടുപ്പ് ബോധവല്ക്കരണപരിപാടിയായ സ്വീപിന്റെ ഭാഗമായ സ്റ്റുഡന്റ് അംബാസിഡര് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പൊതുതിരഞ്ഞെടുപ്പിന് സമാനമായ നടപടിക്രമങ്ങളെല്ലാം പാലിച്ചു സ്‌കൂളില് മാതൃക തിരഞ്ഞെടുപ്പ് നടത്തിയത്.
പരിപാടിയോടനുബന്ധിച്ച് കുട്ടികളില് നിന്ന് നാമനിര്ദേശ പത്രിക സ്വീകരിക്കുകയും അര്ഹരായ സ്ഥാനാര്ത്ഥികളെ തിരഞ്ഞെടുക്കുകയും അവര്ക്ക് സ്‌കൂളില് പ്രചരണത്തിന് അവസരം ഒരുക്കുകയും ചെയ്തു. പോളിങ് ഓഫീസിന്റെ അതേ മാതൃകയില് ക്രമീകരിച്ച ഇലക്ഷന് റൂമില്, പോളിംഗ് ഓഫീസര്മാര്, ബൂത്ത് ഏജന്റുമാര്, പ്രിസൈഡിങ് ഓഫീസര് എന്നിവര് തയ്യാറായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെയാണ് കുട്ടികള് തിരഞ്ഞെടുപ്പില് പങ്കാളികളായത്. വോട്ട് ചെയ്തവരുടെ വിരലുകളില് മഷി പുരട്ടുകയും ചെയ്തു.
സ്റ്റുഡന്റ് അംബാസിഡര് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര് ഷീബാ ജോര്ജ് നിര്വഹിച്ചു. പൈനാവ് എം.ആര്.എസ് സ്‌കൂളില് സംഘടിപ്പിച്ച പരിപാടിയില് സബ് കളക്ടര് ഡോ. അരുണ് എസ് നായര് അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് ഡോ. അരുണ് ജെ.ഒ. നിര്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *