Your Image Description Your Image Description
Your Image Alt Text

ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണവും നേടികൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബി ജെ പി. മൂന്ന് സീറ്റുകൾ പ്രതീക്ഷിച്ചിരുന്ന പ്രതീക്ഷിച്ചിരുന്ന സമാജ്‌വാദി പാർട്ടിക്ക് എം എൽ മാരുടെ പിന്തുണയില്ലാത്തതിനാൽ രണ്ടെണ്ണം കൊണ്ട് സമാധാനപ്പെടേണ്ടി വന്നു പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ക്രോസ് വോട്ടിങ്ങാണ് എട്ടാമത്തെ സീറ്റില്‍ ബി ജെ പിക്ക് വിജയം ഉറപ്പിച്ചത്. പാർട്ടിയുടെ വിജയം ബി ജെ പി നേതാക്കന്മാരും പ്രവർത്തകരും വന്‍ ആഘോഷമാക്കുകയാണ്.

ഉത്തർപ്രദേശിൽ കണക്കുകൾ പ്രകാരം ഏഴ് സീറ്റുകൾ ബിജെപിക്കും മൂന്ന് സീറ്റുകൾ സമാജ്‌വാദി പാർട്ടിക്കും ആയിരിന്നു ലഭിക്കേണ്ടത്. എന്നാൽ എട്ടാമത്തെ സീറ്റിലേക്ക് കൂടെ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്തിയതോടെയാണ് കളി മാറിയത്.വിജയത്തിൽ പ്രതികരിച്ചുകൊണ്ട് നിരവധി നേതാക്കളാണ് ഇപ്പോൾ രംഗത്തുവരുന്നത്.

സമാജ്‌വാദി പാർട്ടിയിലെ ഏഴ് അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തതിനാൽ ഇത്തവണത്തെ വോട്ടെടുപ്പ് സസ്പെൻസും നാടകീയതയും നിറഞ്ഞതായിരുന്നു. ഒരു എസ്പി എംഎൽഎയുടെ വോട്ട് അസാധുവാകുകയും ചെയ്തു. വോട്ടെടുപ്പിന് ശേഷം അഞ്ച് സമാജ്‌വാദി പാർട്ടി എംപിമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ്, മുൻ എംപി ചൗധരി തേജ്വീർ സിംഗ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, ബിജെപി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിംഗ്, നവീൻ ജെയിൻ, സഞ്ജയ് സേത്ത് എന്നിവരാണ് വിജയിച്ച എട്ട് ബിജെപി സ്ഥാനാർത്ഥികൾ.

എസ്പി എം എല്‍എ മാര്‍ ക്രോസ് വോട്ട് ചെയ്തതാണ് ഒരു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിലേക്ക് നയിച്ചത്. എസ്പിയിലെ എട്ട് എം എല്‍ എമാര്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ എംപി ചൗധരി തേജ്വീര്‍ സിങ്, പാര്‍ട്ടി ഉത്തര്‍പ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറി അമര്‍പാല്‍ മൗര്യ, മുന്‍ സംസ്ഥാന മന്ത്രി സംഗീത ബല്‍വന്ത് , പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിങ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയിന്‍, വ്യവസായി സഞ്ജയ് സേത്ത് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. ജയാ ബച്ചന്‍ അടക്കം രണ്ട് പേരാണ് എസ്പിയില്‍ വിജയിച്ചത്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേറ്റു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി തോറ്റു. ഇതോടെ സംസ്ഥാന സർക്കാറിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് നിന്നുള്ള ഏകരാജ്യസഭ സീറ്റില്‍ ബി ജെ പി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *