Your Image Description Your Image Description
Your Image Alt Text

പണ്ടത്തെ ആ പഴയ അംഗൻവാടിയിൽ പോകാൻ പേടിച്ചു കുഞ്ഞുങ്ങൾ കരഞ്ഞു നിലവിളിക്കും എങ്കിലും മാതാപിതാക്കൾ തൂക്കി എടുത്തു കൊണ്ട് അവിടെ നിർത്തും. രണ്ടുണ്ട് കാരണം. ഒന്ന് വീട്ടിൽ നിന്നാൽ മൊത്തം കുരുത്തക്കേടിന്റെ വിളനിലമാകും. രണ്ടു തുടക്കം മുത്തല്ലേ ഒരൽപം മര്യാദയും മറ്റുള്ളവരുമായുള്ള സഹവാസവും എങ്ങിനെയെന്ന് പേടിക്കണം.. ഇവിടെ നമ്മുടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സാഹചര്യവും ഏതാണ്ടെന്നല്ല അക്ഷരാർത്ഥത്തിൽ അത് തന്നെയാണ്. ഇത്തവണ മത്സരിക്കുന്നില്ല ഏന് പറഞ്ഞു. പ്രസിഡന്റിന്റെ കസേരയിലിരുന്നു കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞു നോക്കി. തനിക്കൊത്ത എതിരാളിയല്ല ഒരിക്കലും കെ കെ ശൈലജ എന്ന ആ സാധാരണ സി പി എം പ്രവർത്തക എന്ന് വരെ ഹൈ കമന്റിനോട് പറഞ്ഞു നോക്കി. എന്നിട്ടും ഹൈക്കമാൻഡ് പറയുന്നു പോയി കണ്ണൂര് തിരഞ്ഞെടുപ്പിന് മത്സരിച്ചോളാൻ. ഇവിടാത്ത കാര്യങ്ങൾ നോക്കാൻ വേറെ ആളുണ്ടാകുമെന്നു. അപ്പോൾ കെ സുധാകരന് രണ്ടുറപ്പായി. ഒന്നു കണ്ണൂര് താൻ തന്നെ സ്ഥാനാർഥി. രണ്ടു പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇറങ്ങികൊടുക്കേണ്ടി വരും

താൽപര്യമില്ലെന്ന്‌ അറിയിച്ചിട്ടും കെ സുധാകരനെക്കൊണ്ട്‌ നിർബന്ധിപ്പിച്ച്‌ ലോക്‌സഭയിലേക്ക്‌ മത്സരിപ്പിക്കുന്നതിനു പിന്നിൽ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന്‌ മാറ്റലും ഹൈക്കമാൻഡ്‌ ലക്ഷ്യം ആണെങ്കിൽ അതിനു പിന്നിലാര്‌ എന്നാണ് കെ സുധാകരൻ ഇപ്പോൾ അന്വേഷിച്ചു നടക്കുന്നത്. കൊട്ടാരക്കരയെത്തി സമരാഗ്നി. അപ്പോൾ സമാപിക്കാൻ വലിയ താമസമില്ല. ആരാകും സുധാകരനെ കണ്ണൂരേക്ക് തള്ളി വിടുന്നത്. സുധാകരൻ ആലപ്പുഴയിലേക്ക്‌ തള്ളി വിടാൻ ശ്രമിച്ച അ ദ്ദേഹം തന്നെ. ഒരു പങ്ക് അദ്ദേഹത്തിനുണ്ട്. സാക്ഷാൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ;., രണ്ടുണ്ട് കാര്യം കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം ആളെ വൈക്കം . സുധാകരൻ സ്വാഭാവികമായുംതന്റെ മൈ ഡിയർ ഇമേജടക്കം കൊണ്ട് കണ്ണൂരിൽ തോൽക്കുമ്പോൾ അടുത്ത നിയമസഭാ സ്ഥാനാര്ഥിത്വത്തിലൂടെ കെ സി ക്കു കേരളത്തിലേക്ക് കടക്കാം. ആഗ്രഹിച്ചത് പോലെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കാം. അപ്പോൾ വി ഡി സതീശന്റെ പങ്കെന്താണിതിൽ. മൈഡിയർ വിളി മാത്രമല്ല അതിനുമുമ്പും തനിക്കു പ്രതിപക്ഷ നേതാവെന്ന വിലയോ അംഗീകാരമോ നൽകാത്ത പ്രസിഡന്റിനെ പലതവണയായി സതീശനും നോക്കി വച്ചിരിക്കുകയാണ്. ജാഥയിൽ നടന്നാൽ പോലും തള്ളി പുറകേയാക്കും. എവിടെങ്കിലും ചെന്നിരുന്നാൽ മൈഡിയർ എന്ന വിളിയിൽ തുടങ്ങി ഇവിടെ പറയാൻ പറ്റാത്തതിൽ ചെന്ന് നിൽക്കും. അപ്പോൾ പ്രസിഡണ്ട് സ്ഥാനത്തു നിന്നിറക്കി വിട്ടു അവിടെ ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന രമേശ് ചെന്നിത്തലയെ കൊണ്ടിരുതാം. അല്ലെങ്കിൽ അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ ചെന്നിത്തല മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വരും. ഇതാകുമ്പോൾ അവിടിരുന്നോളും കുറച്ചു കാലം.
അതാണ് സതീശന്റെ മനസ്സിലിരിപ്പ്.

കണ്ണൂരിൽ ശക്തനായ സ്ഥാനാർഥി വേണമെന്നതുകൊണ്ടാണ്‌ നിർദേശമെന്നാണ്‌ നേതാക്കൾ പറയുന്നത്‌. എന്നാൽ, സുധാകരനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിലേക്ക്‌ പോകാനാകില്ലെന്നാണ്‌ വി ഡി സതീശൻ അടക്കമുള്ളവരുടെ പരാതി. ആലപ്പുഴയിൽ നടത്തിയ അസഭ്യപ്രയോഗം എതിരാളികൾ ശക്തമായ അവസരമാക്കുകയാണ്‌. അത്‌ കോൺഗ്രസിനുണ്ടാക്കിയ നാണക്കേട്‌ ചെറുതല്ലെന്നും ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്‌.

രാജി ഭീഷണി മുഴക്കിയ സതീശന്റെ പരാതിയും ഗൗരവത്തോടെയുള്ളതാണ്‌. പുതുപ്പള്ളി തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇവരുടെ ഏറ്റുമുട്ടൽ വഷളായ നിലയിലായിരുന്നു. ‘ തമ്മിൽ ഐക്യമില്ലെങ്കിലും അണികളെയെങ്കിലും ബോധ്യപ്പെടുത്തണം’ എന്ന്‌ എ കെ ആന്റണി തുറന്നടിച്ചതും ഇതേ തുടർന്നാണ്‌. അണികളെ ബോധ്യപ്പെടുത്താൻ പോലുമുള്ള ഐക്യമില്ലാത്ത അവസ്ഥയിലാണിന്ന്‌.

ഒരാളുടെ നേതൃത്വത്തിൽ ജാഥ നടത്തി പരസ്പരമുള്ള ശത്രുത വർധിപ്പിക്കണ്ട എന്ന കണക്കുകൂട്ടലിലാണ്‌ സുധാകരനും സതീശനും ഒന്നിച്ച്‌ ജാഥ നയിക്കട്ടെ എന്ന്‌ കെപിസിസി യോഗത്തിൽ തീരുമാനിച്ചത്‌. എന്നാൽ, ജാഥ പകുതിവഴിയിലെത്തിയപ്പോൾ തന്നെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വർധിക്കുകയും ആലപ്പുഴയിൽവച്ച്‌ പരസ്യമായ തെറിവിളിയായി മാറുകയും ചെയ്തു. വേണുഗോപാൽ ആവശ്യപ്പെട്ടിട്ടും നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഒന്നിച്ച്‌ മാധ്യമങ്ങളെ കാണാൻ ഇരുവരും തയ്യാറായിട്ടില്ല. തിങ്കളാഴ്‌ച വാർത്താസമ്മേളനംതന്നെ മാറ്റിവച്ചു.

കൊല്ലത്തെ. സമരാ​ഗ്നിയുടെ ഭാഗമായുള്ള ജനകീയ സദസ്സിനൊടുവിലാണ് വാർത്താസമ്മേളനം തീരുമാനിച്ചിരുന്നത്‌. ജനകീയസ​ദസ്സിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ലെന്ന് രാവിലെ ഒരുവിഭാഗം കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചു.

ശാരീരിക അസ്വാസ്ഥ്യമാണ് കാരണമായി പറഞ്ഞത് . ഇതൊക്കെ പറഞ്ഞെങ്കിലും സ്വീകരണ യോഗങ്ങളിൽ സതീശനെ കണ്ടു . നിവേദനങ്ങൾ സ്വീകരിച്ചതും സംസാരിച്ചതും വി ഡി സതീശൻ മാത്രമായിരുന്നു. കെ സുധാകരൻ നിശബ്ദനായി ഇരുന്നു.

ഒടുവിൽ ഡിസിസി ഭാരവാഹികളുടെ നിര്‍ബന്ധത്തെ തുടർന്ന് സദസ്സിന്റെ സമാപനത്തില്‍ സുധാകരൻ ഒരു മിനിറ്റ് സംസാരിച്ച് സദസ്സ് അവസാനിപ്പിച്ചു. പക്ഷെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തില്ല . മനപ്പൂർവ്വം മാറി നിന്നു.

കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയുടെ പ്രതികരണത്തിനെത്തിയ വാര്‍ത്താലേഖകരോടും സുധാകരൻ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. എന്നിട്ടു കൊട്ടാരക്കാരയിൽ ഇതാ പറ്റി വി ഡി സതീശൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

ദേശാഭിമാനിയെ കൈരളിയോ എ.കെ.ജി സെന്ററോ അല്ല കോണ്‍ഗ്രസിന്റെ ജാഥ തീരുമാനിക്കുന്നത്. സി.പി.എം ജാഥ നടത്തുമ്പോള്‍ കൈരളി ഓഫീസില്‍ ഇരുന്ന് തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസിന്റെ ജാഥ കോണ്‍ഗ്രസ് തീരുമാനിക്കും. അതെ കോൺഗ്രസ് തീരുമാനിച്ച ആ ജാഥയാണിപ്പോൾ രണ്ടു കൈവഴികളായി മുറിഞ്ഞു തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. ജാഥ കഴിയുമ്പോൾ ആരൊക്കെ സ്വന്തം കസേരകളിൽ കാണും ഏന് ഊഹിച്ചെടുക്കുകയാണിപ്പോൾ കോൺഗ്രസ് പ്രവർത്തകർ . ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടേണ്ടവർ പാർട്ടിയെ നയിക്കേണ്ടവർ തെരുവിൽ കിടന്നു പരസ്പരം പോരടികുമ്പോൾ മുമ്പൊക്കെ ഇവരെ പിടിച്ചു മാറ്റാനും തിരുത്താനും എത്തിയിരുന്ന മുസ്ലിം ലീഗ് ഇന്ന് ഗാലറിയിലിരുന്നു കളി കണ്ടുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള ഘടക കക്ഷികൾ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു പോകുന്നവരിത് കൊണ്ട് പാത്രത്തിൽ കറികൾ ഒരൽപം കുറഞ്ഞു പോയാലും പരിഭവമില്ല.

Leave a Reply

Your email address will not be published. Required fields are marked *