Your Image Description Your Image Description

 

കടുത്ത ശ്വാസതടസ്സമുള്ള 55കാരൻ്റെ ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തി. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് സംഭവം. ശ്വാസകോശത്തിൽ നിന്ന് നീക്കം ചെയ്ത പാറ്റയ്ക്ക് നാല് സെൻ്റീമീറ്ററോളം നീളമുണ്ടായിരുന്നു. ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം 55കാരൻ്റെ ഇടതു ശ്വാസകോശത്തിൽ നിന്ന് പാറ്റയെ പുറത്തെടുത്തു.

ശ്വാസതടസ്സമുള്ള രോഗിക്ക് ഓക്‌സിജൻ നൽകുന്നതിനായി കഴുത്തിൽ പഞ്ചർ ട്യൂബ് ഘടിപ്പിച്ചിരുന്നു. ഇതിലൂടെ പാറ്റ ശ്വാസകോശത്തിൽ എത്തിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. തൻ്റെ ശ്വാസനാളത്തിൽ എന്തോ പ്രവേശിച്ചതായി രോഗിക്ക് തോന്നി. തുടർന്ന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ എക്സ്-റേയിൽ അസ്വാഭാവികതയൊന്നും കാണിച്ചില്ല.പിന്നീട്, ഇഎൻടി വിഭാഗം ബ്രോങ്കോസ്കോപ്പി നടത്തി ശ്വാസകോശത്തിൽ ഒരു പാറ്റയെ കണ്ടെത്തി. തുടർന്ന് ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗത്തിലെ മെഡിക്കൽ സംഘം രോഗിയെ പരിശോധിച്ച് പാറ്റയെ നീക്കം ചെയ്തു. 55കാരൻ ഇപ്പോൾ ആശുപത്രി വിട്ടതായി ഡോക്ടർമാർ അറിയിച്ചു. ശ്വസിക്കുന്ന ട്യൂബ് അടക്കാത്തത് കൊണ്ടാകാം ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *