Your Image Description Your Image Description

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പല്ലുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും പല്ലുവേദന വരാം. നിരന്തരമായ പല്ലുവേദനയെ നിസാരമായി കാണാതെ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ പെട്ടെന്നുള്ള ചെറിയ പല്ലുവേദനയെ അകറ്റാന്‍ ചിലപ്പോള്‍ ചില പൊടിക്കൈകള്‍ സഹായിച്ചേക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഉപ്പുവെള്ളം കൊള്ളുന്നത് പല്ലുവേദനയെ തടയാന്‍ സഹായിക്കും. ഉപ്പിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് വായില്‍ കൊള്ളാം.

രണ്ട്…
പല്ലുവേദനയുള്ള ഭാഗത്ത് ഐസ് വയ്ക്കുന്നതും വേദനയെ അകറ്റാന്‍ സഹായിച്ചേക്കാം. ഇതിനായി 15-20 മിനിറ്റ് വരെ ഐസ് വയ്ക്കുക.

മൂന്ന്…

ഗ്രാമ്പൂ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പല്ലുവേദനയെ അകറ്റാനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവച്ചാല്‍ മാത്രം മതി.

നാല്…

വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയയെ അകറ്റാനും പല്ലുകളും വായയും വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും. അതുവഴിയും പല്ലുവേദന വരാതെ നോക്കാം.

അഞ്ച്…

ദന്താരോഗ്യത്തിന് അഥവാ പല്ലുകളുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

ആറ്…

ദിവസവും രണ്ടുനേരം പല്ലു തേക്കുന്നതും ദന്താരോഗ്യത്തിന് പ്രധാനമാണ്.

ഏഴ്…

പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കാം.

എട്ട്…

അമിതമായി ചൂടുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *