Your Image Description Your Image Description

ന്യൂഡൽഹി: യോഗാ ഗുരു രാംദേവിൻ്റെ സഹ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദിക്കിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽക്കുന്നുയെന്ന് ആരോപിച്ചാണ് പതഞ്ജലി ആയുർവ്വേദിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. പതഞ്ജലി ആയുർവേദം നിർമ്മിക്കുന്ന ഉൽപ്പന്നത്തിൻ്റെ പരസ്യം ചെയ്യുന്നതിൽ നിന്ന് കമ്പനിയെ വിലക്കുകയും ചെയ്തു.

ഇത്തരം പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ പതഞ്ജലി പറ്റിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. പതഞ്ജലി ആയുർവേദിൻ്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയെ തുടർന്നാണ് ഈ വിധി. കൂടാതെ വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് പതഞ്ജലി ആയുർവേദത്തിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നൽകാൻ ഇവർക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം പുറപ്പെടുവിച്ച മുൻ കോടതി ഉത്തരവുകൾ അവഗണിച്ചാണ് പതഞ്ജലി ആയുർവേദ പരസ്യം നൽകിയതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും എ. അമാനുല്ലയും വാദത്തിനിടെ വിമർശിച്ചു. 2023 നവംബറിൽ പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ ചില രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

അത് അവ​ഗണിച്ചാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മറ്റ് മരുന്നുകളേക്കാൾ മികച്ചതാണെന്ന് അവർ പരസ്യത്തിൽ പറയുന്നത്. പരസ്യത്തിൽ ഇടംനേടിയ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണൻ എന്നിവർക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാൻ ബെഞ്ച് തീരുമാനിച്ചു. ഈ വ്യക്തികൾ മറുപടി നൽകണമെന്നും കോടതി ഉത്തരവുകൾ എങ്ങനെയാണ് അവഗണിച്ചതെന്ന് വിശദീകരിക്കണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *