Your Image Description Your Image Description

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക  അതിക്രമം നടത്തിയ കേസില്‍ 49-കാരന് 10 വര്‍ഷം തടവു പിഴയും വിധിച്ച് കോടതി.

ചൂണ്ടല്‍ സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ മനോജിനെയാണ് (49) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ  കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പ്രതി ഇരയ്ക്ക് നല്‍കണം. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ട്രാക്ടര്‍ ഡ്രൈവറായ പ്രതി ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി താമസിച്ചുവരുന്നതിനിടെയാണ് 17 കാരിയായ പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയത്. സംഭവം കുട്ടി ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് കുട്ടി സംഭവം അമ്മയോട് പറയുന്നത്.  തുടര്‍ന്ന് അമ്മ നൽകിയ പരാതിയി കുന്നംകുളം പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി. ഹേമലത  കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കുന്നംകുളം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ടി.സി. അനുരാജ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *